എ.ഡി.എം ന​വീ​ൻ​ബാ​ബു​വി​ന്റെ മ​ര​ണം; ഫയൽ വൈകിയില്ല, പിന്നെ എന്തിന് കൈക്കൂലി ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

ത​ല​ശ്ശേ​രി: പെ​ട്രോ​ൾ പ​മ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യ ടി.​വി. പ്ര​ശാ​ന്ത​ന്റെ ഫ​യ​ൽ എ.​ഡി.​എം ന​വീ​ൻ​ബാ​ബു വൈ​കി​പ്പി​ച്ചി​ല്ലെ​ന്നും പി​ന്നെ​യെ​ന്തി​ന് കൈ​ക്കൂ​ലി ന​ൽ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ.

19ാം വ​യ​സ്സി​ൽ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച ന​വീ​ൻ ബാ​ബു​വി​നെ​തി​രെ ഒ​രി​ക്ക​ലും കൈ​ക്കൂ​ലി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടി​ല്ലെ​ന്നും ത​ല​ശ്ശേ​രി ​സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ എ​തി​ർ​ത്ത് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​അ​ജി​ത് കു​മാ​ർ വാ​ദി​ച്ചു. ക​ല​ക്ട​റു​ടെ മൊ​ഴി പൂ​ർ​ണ​മാ​യും ഹാ​ജ​രാ​ക്കി​യെ​ന്നും എ​ൻ.​ഒ.​സി​യു​ടെ ഫ​യ​ൽ വൈ​കി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ.​ഡി.​എ​മ്മി​ന് പ​ണം ന​ൽ​കി​യെ​ന്ന് പ്ര​ശാ​ന്ത​ൻ പ​റ​യു​ന്ന​ത​ല്ലാ​തെ ഒ​രു തെ​ളി​വും ഇ​ല്ല. ക​ല​ക്ട​റു​ടെ മൊ​ഴി​യി​ൽ ഒ​ന്നും ഒ​ളി​ച്ചു​വെ​ച്ചി​ട്ടി​ല്ല. മ​റ്റൊ​രു പ​മ്പ് അ​പേ​ക്ഷ​ക​നാ​യി​രു​ന്ന ഗം​ഗാ​ധ​ര​ൻ വ​ലി​യ തു​ക ചെ​ല​വാ​യെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ത് എ​ങ്ങ​നെ കൈ​ക്കൂ​ലി​യാ​കും.

പ​മ്പി​നാ​യി ഭൂ​മി നി​ക​ത്തി​യ​താ​ണ് ഗം​ഗാ​ധ​ര​ന്റെ പ്ര​ശ്നം. സ്റ്റോ​പ്പ് മെ​മ്മോ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഗം​ഗാ​ധ​ര​നെ എ​ന്തി​നാ​ണ് ഈ ​വി​ഷ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന​ത്. എ.​ഡി.​എം പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ഗം​ഗാ​ധ​ര​നും പ​റ​ഞ്ഞ​ത്. ദി​വ്യ​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

Tags:    
News Summary - ADM Naveen Babu Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.