ദത്തുകേസില്‍ അനുപമക്ക്​ ഒപ്പമായിരുന്നു സർക്കാറെന്ന് വീണാ ജോർജ്​

തിരുവനന്തപുരം: ദത്തുകേസില്‍ അനുപമക്ക്​ ഒപ്പമായിരുന്നു സർക്കാറെന്ന് മന്ത്രി വീണാ ജോർജ്​. സമയോചിതമായ ഇടപെടലാണ്​ സർക്കാറി​െൻറ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു.

അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തിരുന്ന ആന്ധ്രപ്രദേശ്​ ദമ്പതികൾക്ക് ദത്തുനടപടികളില്‍ ഇനി മുൻഗണന ലഭ്യമാക്കുന്നതിനു​ നടപടി സ്വീകരിച്ചു. ഇക്കാര്യം ദമ്പതികളെ അറിയിച്ചിട്ടുണ്ട്. മറ്റൊരു കുട്ടിയെ ദത്തെടുക്കാൻ അവര്‍ക്ക് മുൻഗണന നൽകണമെന്ന് ദേശീയ അഡോപ്ഷൻ ഏജൻസിയോട​ും ആവശ്യപ്പെട്ടിട്ടുണ്ട്​.

​അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക്​ കൊണ്ടുവരുന്നതുൾപ്പെടെ നടപടികൾ സ്വീകരിച്ചത്​ സി.ഡബ്ല്യുസി ആണ്​. അവരാണ്​ ആ​​ന്ധ്ര സി.ഡബ്ല്യു.സിയുമായും ദമ്പതികളുമായും ആശയവിനിമയം നടത്തിയത്​. ആ​​ന്ധ്ര ദമ്പതികൾക്ക്​ കുട്ടിയെ ദത്ത്​ നൽകിയത്​ റദ്ദാക്കപ്പെടുന്നതോടെ അവർക്ക്​ മറ്റൊരു കുട്ടിയെ ദത്ത്​ ലഭിക്കുന്നതിന്​ സാ​േങ്കതിക പ്രശ്​നമുണ്ടാകും. ആ സാഹചര്യം ഒഴിവാക്കാനാണ്​ അവർക്ക്​ മുൻഗണന നൽകണമെന്ന ആവശ്യം മുന്നോട്ടു​െവച്ചത്​.

കോടതിയിൽനിന്നും അനുകൂല നടപടിയുണ്ടായതിനാലാണ്​ കൂടുതൽ സങ്കീർണതയിലേക്ക്​ കാര്യങ്ങൾ നീങ്ങാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - government was with Anupama in the adoption case says Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.