തിരുവനന്തപുരം: ശമ്പളം പിടിക്കൽ വിധി സ്റ്റേ ചെയ്ത കോടതി വിധി വിശദമായി പരിേശാധിച്ച് തീരുമാനമെടുക്കുമെന് ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി എന്താണോ പറഞ്ഞത് അത് സർക്കാർ അനുസരിക്കും. പരിശോധിച്ച് നടപ്പാക്കാ ൻ പറ്റുന്നത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
െഹെ കോടതി വിധി എപ്പോഴും സർക്കാർ അനുസരിക്കേണ്ടതാണ്. സർക്കാർ തീരുമാനമെടുത്താൽ അതിനെ നിയമപരമായി പരിേശാധിക്കാ നുള്ള വേദിയാണ് കോടതി. വിധിയുടെ അടിസ്ഥാനത്തിൽ എന്ത് ചെയ്യാനാകുമെന്ന് പരിശോധനകൾ നടക്കണം. അത് നടക്കെട് ടയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശമ്പളം പിടിക്കൽ ഉത്തരവ് കത്തിച്ച അധ്യാപകനെ വിമർശിച്ചതിൽ എന്താണ് തെറ്റെന്ന് പോത്തൻകോെട്ട പ്രതിപക്ഷ അധ്യാപക സംഘടനാ നേതാവിനെ വിമർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. അധ്യാപകർ ഗുരുനാഥന്മാരാണ്. അവരെ എപ്പോഴും ബഹുമാനിക്കുന്ന രീതിയാണ് സമൂഹത്തിന്. പക്ഷേ, ആ സ്വഭാവത്തിന് ചേരാത്ത ചിലർ ചില കാര്യം ചെയ്യുേമ്പാൾ അതിനെക്കുറിച്ച് വിമർശനം ഉണ്ടാകും. കത്തിക്കാൻ പോയത് ഗുരുനാഥൻ ചെയ്യേണ്ട യോഗ്യമായ നടപടിയാണെന്നാണോ പൊതുസമൂഹം പറയേണ്ടത്. സ്വഭാവികമായും അതിനെ വിമർശിക്കും.
പോത്തൻകോട് സ്കൂളിലെ അധ്യാപകൻ തെറ്റായ കാര്യം ചെയ്തപ്പോൾ അതിനെതിരെ അമർഷം തോന്നിയ കുട്ടികൾ സംഭാവന നൽകാൻ തീരുമാനിച്ചപ്പോൾ തെറ്റായ നിലപാട് സ്വീകരിച്ചവർക്ക് കുറെച്ചാരു മനഃപ്രയാസം ഉണ്ടാകുമെന്നത് ശരിയാണ്. മനഃപ്രയാസം തെറ്റായ കാര്യം സ്വീകരിച്ചത് കൊണ്ടുണ്ടായതാണെന്ന് മനസ്സിലാക്കി ശാന്തമാകുക മാത്രമേ മാർഗമുള്ളൂ. അക്കാര്യത്തിൽ മറ്റൊന്നും പറയാനിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ഹൈകോടതി വ്യക്തമാക്കി.
ശമ്പളം നൽകൽ നീട്ടിവെക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാറിന് സാധിക്കില്ല. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളംപിടിക്കുന്നത് അനുവദിക്കാനാവില്ല. അത് നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിപക്ഷ സർവിസ് സംഘടനകൾ നൽകിയ ഹരജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഹരജി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.