കെ റെയിലിനായി സർക്കാർ കാട്ടുന്ന ധൃതി ദുരൂഹം -പ്രതിപക്ഷ നേതാവ്​

കെ റെയിലിനായി പിണറായി സർക്കാർ ധൃതി കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. പാരിസ്ഥിതിക - സാമൂഹിക ആഘാത പഠനം നടത്താതെയും കേന്ദ്ര സർക്കാരിന്‍റെ അന്തിമാനുമതി ലഭിക്കാതെയും കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ സർക്കാർ കാട്ടുന്ന ധൃതി ദുരൂഹമാണെന്ന് പ്രതിപക്ഷം ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നതാണ്. നിയമവിരുദ്ധമായി പ്രവർത്തിച്ച സർക്കാരിന് ഹൈക്കോടതിയും ഇപ്പോൾ താക്കീത് നൽകിയിരിക്കുകയാണ്.

പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സർക്കാരിനില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ഇക്കാര്യം തന്നെയാണ് ഹൈക്കേടതിയും ഇപ്പോൾ ശരിവെച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം എന്നും വി.ഡി സതീശൻ ഫേസ്​ബുക്ക്​ കുറിപ്പിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Government's haste for K Rail is a mystery - Leader of the Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.