കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് അവധി നൽകിയത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടുള്ള മുഴുവൻ സ്കൂളുകൾക്കും അവധി ആയിരിക്കും.

നേരത്തെ മഴബാധിത മേഖലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ അതത് പ്രധാനാധ്യാപകർക്ക് അനുമതി നൽകി കലക്ടർ ഉത്തരവിട്ടിരുന്നു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്നാണ് കലക്ടർ സ്‌നേഹിൽ കുമാർ സിങ് പറഞ്ഞത്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയതോടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് അവധി നൽകിയത്. 

Tags:    
News Summary - Rain updates kozhikode school leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.