തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സോളാർ പീഡനക്കേസ് സി.ബി.െഎക്ക് വിട്ടതുവഴി സർക്കാർ വെച്ചത് യു.ഡി.എഫിനും ബി.ജെ.പിക്കുമുള്ള രാഷ്ട്രീയ കെണി. അതേസമയം കേന്ദ്ര ഏജൻസികളെ നിരന്തരം തള്ളിപ്പറയുന്ന എൽ.ഡി.എഫ് എതിരാളികൾക്കുനേരെ അതേ ഏജൻസികളെ ഉപയോഗിക്കുെന്നന്ന പ്രതിരോധം സർക്കാറിന് തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫും ബി.ജെ.പിയും.
രാഷ്ട്രീയ പ്രേരിതമെന്ന ആരോപണത്തിന് പരാതിക്കാരിയുടെ അഭ്യർഥനയിലാണ് നടപടിയെന്ന വിശദീകരമാണ് എൽ.ഡി.എഫിന്. ശനിയാഴ്ച ചേർന്ന സി.പി.എം സെക്രേട്ടറിയറ്റിൽ ചർച്ചയായില്ലെങ്കിലും സർക്കാർ നടപടിയിൽ പാർട്ടിയിലും മുന്നണിയിലും ആർക്കും അദ്ഭുതമില്ല. സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രതിപക്ഷത്തെകൂടി അതേ അന്വേഷണ വലയത്തിലാക്കുക എന്നതാണ് കണക്കുകൂട്ടൽ. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി കൂടി ഉൾപ്പെട്ട കേസ് സി.ബി.െഎ ഏറ്റെടുത്തില്ലെങ്കിൽ കോൺഗ്രസ്-ബി.ജെ.പി പരസ്പര സഹകരണമെന്നത് ആയുധമാക്കാം.
ലാവലിൻ കേസ് 2005ൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സി.ബി.െഎക്ക് വിട്ട ഉമ്മൻ ചാണ്ടി സർക്കാറിെൻറ നടപടി ഒാർമിപ്പിച്ചാണ് രാഷ്ട്രീയ ആയുധമെന്ന കോൺഗ്രസ് ആരോപണത്തെ സി.പി.എം പ്രതിരോധിക്കുന്നത്. പ്രതിപക്ഷനേതാവ് ഉൾപ്പെട്ട ബാർ കോഴക്കേസ്, യു.ഡി.എഫ് മുൻ മന്ത്രിമാർെക്കതിരായ അഴിമതിക്കേസുകൾക്കൊപ്പം രാഷ്ട്രീയ ആവനാഴിയിൽ സോളാർ കൂടി അവർ കരുതുന്നു. രാഷ്ട്രീയ ലക്ഷ്യം പൊതുസമൂഹം തിരിച്ചറിയുമെന്ന് തിരിച്ചടിച്ച് യു.ഡി.എഫ് ആദ്യ പ്രതിരോധം തീർത്തുകഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ഒാഫിസ് വരെ നീണ്ട ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ എതിർക്കുന്നവർ അതേ ഏജൻസികളെ ക്ഷണിക്കുന്നതിലെ വൈരുധ്യമാവും ഒരു ആയുധം. ലൈഫ് മിഷൻ, പെരിയ ഇരട്ടക്കൊല കേസുകളിൽ സി.ബി.െഎയെ എതിർത്തവർക്ക് യു.ഡി.എഫ് നേതാക്കളെ കുടുക്കുകയാണ് ലക്ഷ്യമെന്നും ആക്ഷേപിക്കുന്നു.
ആരോപണ വിധേയരിൽ ഇപ്പോൾ ഇടതുപക്ഷത്തുള്ളവർ ഒഴിവാക്കെപ്പട്ടുവോ എന്ന വിമർശനവും അവർ ഉന്നയിക്കും. ആരോപണ വിധേയൻ ദേശീയ വൈസ് പ്രസിഡൻറ് എന്നതിലെ രാഷ്ട്രീയമാനം തിരിച്ചറിഞ്ഞ ബി.ജെ.പിക്കും വെല്ലുവിളിയാണ് നടപടി. സി.ബി.െഎ കേസ് ഏറ്റെടുത്തില്ലെങ്കിൽ അത് വിശദീകരിക്കുകയും ബുദ്ധിമുട്ടാകും. സംസ്ഥാനത്തെ കേന്ദ്ര ഏജൻസികളുടെ വരവിനെ ഇതുവരെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തവരാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.