ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ട് ശനിയാഴ്ച രാവിലെ മുതലാണ് ഹാക്ക് ചെയ്തതെന്നാണ് വിവരം.

ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എഫ്.ബി പേജ് ഹാക്ക് ചെയ്ത വിവരം രാജ് ഭവന്‍ പി.ആര്‍.ഒ അറിയിച്ചത്.

'ഇന്ന് രാവിലെ മുതൽ എന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി കാണുന്നു. വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്' - എന്നായിരുന്നു ഗവർണറുടെ ട്വീറ്റ്.


Tags:    
News Summary - Governor Arif Mohammed Khan's Facebook page to be hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.