ഉത്തരക്കടലാസ്​ ചോർച്ച: ശക്തമായ തിരുത്തൽ നടപടിക്ക് ഗവർണറുടെ നിർദേശം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഉത്തരക്കടലാസ്​ ചോർച്ചയിൽ ശക്തമായ തിരുത്തൽ നടപടിക്ക്​ വൈസ്​ചാൻസലർക്ക്​ ഗവർണറുടെ നിർദേശം. വെള്ളിയാഴ്​ച വൈകീട്ട്​ നാലിന്​ വൈസ്​ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളയെ രാജ്​ഭവനിൽ വിളിച്ചുവര ുത്തിയാണ്​ ഗവർണർ ​ പി. സദാശിവം നിർദേശം നൽകിയത്​.

പി.എസ്​.സി പരീക്ഷ നടത്തിപ്പ്​ സംബന്ധിച്ച ആരോപണത്തിൽ ചെയ ർമാൻ അഡ്വ.എം.കെ. സക്കീറിനെയും ഗവർണർ വിളിപ്പിച്ചിട്ടുണ്ട്​. സ്​ഥലത്തില്ലാത്തതിനാൽ പി.എസ്​.സി ചെയർമാൻ തിങ്കളാഴ് ​ച ഗവർണറെ കാണും. തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജിൽ വിദ്യാർഥിക്ക്​ കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട്​ പു റത്തുവന്ന സർവകലാശാല ഉത്തരപേപ്പർ ചോർച്ചയും പി.എസ്​.സി പരീക്ഷ ക്രമക്കേട്​ സംബന്ധിച്ച ആരോപണത്തിലും കുറ്റക്കാ രെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന്​ കാണിച്ച്​ പ്രതിപക്ഷ​ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എ ഫ്​ ഗവർണർക്ക്​ വെള്ളിയാഴ്​ച രാജ്​ഭവനിലെത്തി നിവേദനം നൽകിയിരുന്നു.

ഇതി​​െൻറ പശ്ചാത്തലത്തിലാണ്​ ഗവർണർ വ ൈസ്​ചാൻസലറെയും പി.എസ്​.സി ചെയർമാനെയും വിളിപ്പിച്ചത്​. സംഭവത്തിൽ നേരത്തേ വി.സിയിൽനിന്ന്​ ഗവർണർ റിപ്പോർട്ട്​ വാങ്ങിയിരുന്നു. വ്യാഴാഴ്​ച ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ്​ യോഗത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്​ സ്വീകരിച്ചതെന്ന്​ ആരോപണമുയർന്നിരുന്നു. എസ്​.എഫ്​.​െഎ പ്രവർത്തകൻ പ്രതിസ്​ഥാനത്തുള്ള ഉത്തരക്കടലാസ്​ ചോർച്ച അന്വേഷിക്കാൻ സിൻഡിക്കേറ്റിലെ മൂന്ന്​ സി.പി.എം പ്രതിനിധികളടങ്ങിയ സമിതിയെയാണ്​ നിയമിച്ചത്​. സി.പി.​െഎ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള നിർദേശവും സിൻഡിക്കേറ്റ്​ അംഗീകരിച്ചിരുന്നില്ല.

അന്വേഷണങ്ങൾ അട്ടിമറിക്കാൻ ​ശ്രമിക്കു​െന്നന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പ്രതിപക്ഷം രണ്ടാമതും ഇന്നലെ ഗവർണറെ കണ്ടത്​. സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ കൂടിക്കാഴ്​ചയിൽ വൈസ്​ചാൻസലർ ഗവർണറെ അറിയിച്ചു. മുൻഗണനാടിസ്​ഥാനത്തിൽ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ വൈസ്​ചാൻസലർക്ക്​ നിർദേശം നൽകിയതായി രാജ്​ഭവൻ അറിയിച്ചു. ഗവർണറെ കണ്ട്​ മടങ്ങുകയായിരുന്ന വൈസ്​ചാൻസലറെ രാജ്​ഭവൻ ഗേറ്റിനു ​സമീപം കെ.എസ്​.യു പ്രവർത്തകർ തടഞ്ഞ്​ കരി​െങ്കാടി കാണിച്ചത്​ സംഘർഷത്തിനിടയാക്കി.

പരീക്ഷാ ക്രമക്കേട്​: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്​ പ്രതിപക്ഷം ഗവർണറെ കണ്ടു
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്​ പ്രതിപക്ഷം വീണ്ടും ഗവർണറെ സന്ദർശിച്ചു. കഴിഞ്ഞദിവസം ചേർന്ന യു.ഡി.എഫ്​ കക്ഷിനേതാക്കളുടെ യോഗത്തിലെ തീരുമാനമനുസരിച്ച്​ പ്രതിപക്ഷനേതാവ്​ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ്​ ഗവർണർ ജസ്​റ്റിസ്​ പി. സദാശിവത്തെ വെള്ളിയാഴ്​ച രാവിലെ നേതാക്കൾ രാജ്ഭവനിൽ സന്ദർശിച്ചത്​.

യൂനിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം, പി.എസ്.സി നിയമനം എന്നീ വിഷയങ്ങളില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന്​ ഗവര്‍ണറെ സന്ദര്‍ശിച്ചശേഷം ചെന്നിത്തല ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്​റ്റ്​ സംബന്ധിച്ച് അഴിമതിയും സ്വജനപക്ഷപാതവും അടക്കം വിഷയങ്ങളുണ്ട്. ഗവര്‍ണര്‍ എന്ന നിലയില്‍ മാത്രമല്ല, ചാന്‍സലര്‍, പി.എസ്.സിയുടെ നിയമനാധികാരി എന്നീ നിലയിലും ഇക്കാര്യത്തില്‍ ഇടപെടണം. യൂനിവേഴ്‌സിറ്റിയുടെയും പി.എസ്.സിയുടെയും വിശ്വാസ്യത നഷ്​ടപ്പെടുന്ന സാഹചര്യമാണ്​.

ഉത്തരക്കടലാസുകൾ എസ്​.എഫ്​.​െഎ നേതാക്കളുടെ വീട്ടിൽനിന്ന്​ കണ്ടെടുത്ത സാഹചര്യമാണുള്ളത്​. ഇക്കാര്യത്തിൽ അന്വേഷണത്തിന്​ സിന്‍ഡിക്കേറ്റ് ഉപസമിതിക്ക്​ കേരള സർവകലാശാല രൂപംനൽകിയത്​ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള കള്ളക്കളിയാണ്. ഉപസമിതിയില്‍ സി.പി.ഐ അംഗങ്ങളെപ്പോലും ഉള്‍പ്പെടുത്തിയില്ല. ഉന്നതവിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ് കിടക്കുകയാണ്. മുഖ്യമന്ത്രിയുടെയോ ഉന്നതവിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെയോ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.

പ്രവേശനം, പരീക്ഷ, ജോലി എന്നീ കാര്യങ്ങളിൽ അഴിമതി തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ഗവര്‍ണറോട് സംസാരിച്ചു. വിഷയങ്ങൾ ഗൗരവമായി കാണുന്നതായി അദ്ദേഹം അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. കൂടിക്കാഴ്​ചയിൽ എം.കെ. മുനീർ, എ.എ. അസീസ്, സി.പി. ജോൺ, റാം മോഹൻ എന്നിവരും പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ കേരള സർവകലാശാല വൈസ്​ചാൻസലറെയും പി.എസ്​.സി ചെയർമാനെയും ഗവർണർ അടിയന്തരമായി രാജ്​ഭവനിലേക്ക്​ വിളിപ്പിച്ചു.

Tags:    
News Summary - Governor asks Kerala University chancellor and PSC chairman to report at Rajbhavan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.