തിരുവനന്തപുരം: ഗവർണർ സംഘപരിവാറിന്റെ റിക്രൂട്മെന്റ് ഏജന്റിനെ പോലെ പ്രവർത്തിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർവ്വകലാശാല സെനറ്റുകളിലേക്ക് സംഘപരിവാർ പ്രതിനിധികളെ റിക്രൂട്ട് ചെയ്യുന്ന ഗവർണറുടെ നീക്കം അത്യന്തം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.
നിയമസഭ അനുവദിച്ചു നൽകിയ സ്ഥാനമാണ് സർവകലാശാല ചാൻസലർ സ്ഥാനം. ഇതിനെ ദുരുപയോഗം ചെയ്യുകയാണ് ഗവർണർ. എല്ലാകാലത്തും എല്ലാതരത്തിലുമുള്ള ഏകാധിപത്യ നീക്കങ്ങളെയും ഒറ്റക്കെട്ടായി എതിർത്ത് തോൽപിച്ച സമൂഹമാണ് കേരളം.
ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, മഹാത്മാ അയ്യങ്കാളി തുടങ്ങി നിരവധി നവോത്ഥാന നായകർ നയിച്ച കേരളമാണിത്. അവരിൽ നിന്ന് ഉൾക്കൊണ്ട ഊർജമാണ് കേരളത്തിന്റെ കരുത്ത്. ആ ഊർജത്തെ തല്ലിക്കെടുത്താൻ ആർക്കും കഴിയില്ലെന്നും മന്ത്രി ശിവൻകുട്ടി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.