മലപ്പുറം: മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയ അൽ അമീൻ പത്രത്തിന്റെ കോടികൾ വരുന്ന സ്വത്തുക്കൾ കോഴിക്കോട്ടെ പ്രമുഖ സാഹിത്യകാരൻ കൈക്കലാക്കിയെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. മലപ്പുറത്ത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഓര്‍മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരകാലത്ത് ബാഡ്ജ് കുത്തുക പോലും ചെയ്യാത്ത വ്യക്തിയാണ് കോടികൾ വരുന്ന സ്വത്ത് കൈക്കലാക്കിയത്. നമ്മുടെ കാലത്ത് ഇത്തരം ലജ്ജാവഹമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. പഴയ പത്രത്താളുകൾ പരിശോധിച്ചാൽ ഇത്തരം വേദനജനക വിഷയങ്ങൾ ലഭിക്കും. തുടർന്ന് അൽ അമീന്റെ ഓഹരിയുടമകളിൽ ഒരാൾ കോടതിയിൽ കേസ് നൽകി. എന്നാൽ, കേസിന്റെ വിവരങ്ങൾ വേണ്ട രീതിയിൽ പുറത്തുവന്നില്ലെന്നും ടി. പത്മനാഭൻ ആരോപിച്ചു.
തന്റെ നിരന്തരശല്യം സഹിക്കാതെ ഇതുസംബന്ധിച്ച വാർത്ത മലയാളത്തിലെ മുൻനിര പത്രത്തിന്റെ പ്രാദേശിക എഡിഷനിൽ വന്നു. എന്നാൽ, അതിൽ പൂർണ വിവരങ്ങൾ നൽകിയില്ല. പിന്നീട് ഈ കേസിനെക്കുറിച്ചോ സ്വത്ത് കൈക്കലാക്കിയതിനെക്കുറിച്ചോ വിവരങ്ങൾ പുറത്തുവന്നില്ല. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.