ഗവർണർ-സർക്കാർ തർക്കം: സുപ്രീംകോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

മലപ്പുറം: കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ നവകേരള സദസ്സിന്‍റെ പ്രഭാത സദസ്സിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണറുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതി ഇടപെടാൻ പോകുന്നു എന്ന കാര്യം ഏറെ ശ്ലാഘനീയമാണ്. ഈ വിഷയത്തിൽ മാർഗനിർദ്ദേശം രൂപവത്കരിക്കുമെന്ന് പറഞ്ഞപ്പോൾ അതിന് സഹായകമായ നിലപാടാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയം കോടതിയിലായതിനാൽ തന്നെ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. നമുക്ക് കാത്തിരിക്കാം -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Governor-Government Dispute: Chief Minister Welcomes Supreme Court's Intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.