തിരുവനന്തപുരം: ഗവർണറെ തിരിച്ചു വിളിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ പ്രമേയം നിലനിൽക്കുന്നതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സംസ്ഥാന താൽപര്യത്തിന് പ്രമേയം ചർച്ച ചെയ്യണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാറാണെന്നും സ്പീക്കർ വ്യക്തമാക്കി.
പ്രമേയത്തിന്‍റെ ഉള്ളടക്കം തനിക്ക് നോക്കേണ്ട കാര്യമില്ല. കാര്യോപദേശക സമിതിയുടെ തീരുമാനം സഭയിൽ അറിയിക്കുമെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പ്രമേയ നോട്ടീസിൽ തീരുമാനം എടുക്കാനുള്ള അധികാരം സ്പീക്കർക്കെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
സഭാചട്ടം 130 പ്രകാരമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കമെന്ന ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നോട്ടീസ് നൽകിയത്. ഇന്ന് ചേർന്ന കാര്യോപദേശക സമിതി പ്രമേയത്തിനുള്ള നോട്ടീസ് തള്ളുകയായിരുന്നു.
നോട്ടീസിന്‍റെ ഉള്ളടക്കം ചട്ടപ്രകാരമല്ലെന്നും കേരള നിയമസഭയുടെ ചരിത്രത്തിൽ ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടുന്ന കീഴ് വഴക്കമില്ലെന്നും ചൂണ്ടിക്കാട്ടി പാർലമെന്‍ററികാര്യ മന്ത്രി എ.കെ ബാലൻ എതിർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.