ഗവർണർ ഇന്ന്​ തൊടുപുഴയിലേക്ക്​; ഇടുക്കിയിലെ എൽ.ഡി.എഫ് രാജ്​ഭവനിലേക്ക്​

തൊ​ടു​പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ‘കാ​രു​ണ്യം’ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ ചൊ​വ്വാ​ഴ്​​ച തൊ​ടു​പു​ഴ​യി​ൽ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ​ഇ​ടു​ക്കി മു​ൾ​മു​ന​യി​ൽ. ഭൂ​നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ജ്​​ഭ​വ​നി​ലേ​ക്ക്​ എ​ൽ.​ഡി.​എ​ഫ്​ ജി​ല്ല നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച്​ ന​ട​ത്തു​ന്ന ദി​വ​സം​ത​ന്നെ​യാ​ണ്​ ഗ​വ​ർ​ണ​ർ ഇ​ടു​ക്കി​യി​ലേ​ക്ക്​​ എ​ത്തു​ന്ന​ത്.

ഭൂ​നി​യ​മ ഭേ​ദ​ഗ​തി​ക്ക്​ അ​നു​മ​തി ന​ൽ​കാ​ത്ത ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​നെ​തി​രെ​യാ​ണ്​ ഹ​ർ​ത്താ​ലെ​ന്നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്​. ​ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്നും തൊ​ടു​പു​ഴ​യി​ലെ​ത്തു​ന്ന ഗ​വ​ർ​ണ​റെ ത​ട​യി​ല്ലെ​ന്നു​മാ​ണ് എ​ൽ.​ഡി.​എ​ഫ്​​ നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്​​. ഗ​വ​ർ​ണ​റെ ഇ​ടു​ക്കി​യി​ലേ​ക്ക്​ ക്ഷ​ണി​ച്ച വ്യാ​പാ​രി​ക​ളു​ടെ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ കു​റ്റ​പ്പെ​ടു​ത്തു​​മ്പോ​ൾ, പ​രി​പാ​ടി നേ​ര​ത്തേ​ത​ന്നെ നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണെ​ന്നാ​ണ്​ വ്യാ​പാ​രി നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്​.

അ​തേ​സ​മ​യം, ഗ​വ​ർ​ണ​റും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണ് ഒ​മ്പ​തി​ന്​ ഇ​ടു​ക്കി​യി​ലെ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ജ്ഭ​വ​ൻ മാ​ർ​ച്ചെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഗ​വ​ർ​ണ​റു​ടെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത​റി​ഞ്ഞ് ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​നാ​ണ് അ​തേ ദി​വ​സം​ത​ന്നെ ഇ​ടു​ക്കി​യി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നാ​ണ്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സി​ന്‍റെ പ്ര​തി​ക​ര​ണം.

വ്യ​പാ​രി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രെ തൊ​ടു​പു​ഴ​യി​ൽ എ​ത്തി​ക്കു​​മെ​ന്നും പൊ​ലീ​സി​നോ​ട് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ലും വ്യ​ക്ത​മാ​ക്കി. പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി​ക​ൾ, രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ, വി​വാ​ഹ യാ​ത്ര​ക​ൾ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ, ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​രെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന്‌ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​താ​യി എ​ൽ.​ഡി.​എ​ഫ്​ അ​റി​യി​ച്ചു. ഗ​വ​ർ​ണ​ർ എ​ത്തു​ന്ന ദി​വ​സം ഹ​ർ​ത്താ​ല​ട​ക്കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ്​ സേ​ന​യെ വി​ന്യ​സി​ച്ച​താ​യി തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി ഇ​മ്മാ​നു​വേ​ൽ പോ​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Governor to Thodupuzha on tuesday-To the LDF Raj Bhavan in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.