ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ ഇന്ത്യൻ ചരിത്ര കോൺഗ്രസ് വേദിയിൽ തന്നെ അപായപ്പെടുത്താൻ ചരിത്രകാരൻ ഇർഫാൻ ഹബീബ് ശ്രമിച്ചെന്ന ഗവർണറുടെ പരാതിയിൽ അന്വേഷണം വേണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
ഗവർണർ രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. ആക്രമണശ്രമം ആസൂത്രിതമാണെന്ന് ഗവർണർ ആവർത്തിച്ചിട്ടും അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണ്. ആഭ്യന്തരവകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി, ഗവർണറുടെ പരാതി കണ്ടില്ലെന്ന് നടിക്കുന്നത് ഭരണഘടനയോട് ബഹുമാനമില്ലാത്തതു കൊണ്ടാണ്.
സ്വജനപക്ഷപാതം നിയമപരമാക്കാൻ നിയമസഭയെ ഉപയോഗിക്കുകയാണ് പിണറായി വിജയൻ. ജനം ജയിപ്പിച്ചത് സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി തരപ്പെടുത്താനാണെന്ന മട്ടിൽ ജനാധിപത്യത്തെ വെല്ലുവിളിക്കരുത്. യു.ജി.സി ചട്ടം സംസ്ഥാനങ്ങൾക്ക് ബാധകമല്ലെന്ന മന്ത്രി പി. രാജീവിന്റെ വാദം തെറ്റാണ്. രാജീവ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.