പണം വാരിക്കോരി കൊടുത്തിട്ടും ഗവർണർ അയഞ്ഞില്ല; നയപ്രഖ്യാപന പ്രസംഗം പ്രഹസനമാക്കിയതിന് പിന്നിലെന്താണ്?

തിരുവനന്തപുരം: നാളിതുവരെയുള്ള അമർഷം തീർത്തും പ്രകടിപ്പിച്ച് കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. നിയമസഭയെ തന്നെ അവഹേളിക്കുന്ന നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഇതിനകം തന്നെ ഭരണ-പ്രതിപക്ഷ ​കക്ഷികൾ പ്രതികരിച്ചു. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 1.25 കോടി രൂപയാണ് സർക്കാർ രാജ് ഭവന് നൽകിയത്.

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് രാജ്ഭവന് അധിക ഫണ്ട് അനുവദിച്ചത്. ഇതിൽ നാളെ നടക്കുന്ന റിപ്പബ്ലിക്ക് ദിന വിരുന്നിന് മാത്രമായുളള 20 ലക്ഷം രൂപയും ഉൾപ്പെടും. സർക്കാറി​െൻറ ഇത്തരം നീക്കം ഗവർണരെ അനുനയിപ്പിക്കാനാണെന്ന് പൊതുവിലയിരുത്തലുണ്ടായിരുന്നു. എന്നാൽ, ഈ വിവരങ്ങൾ വാർത്തയായിരുന്നു. ഇൗ വിവരങ്ങൾ ചോർന്നത് ഗവർണറെ ചൊടിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അസാധാരണമായ രീതിയിൽ നയപ്രഖ്യാപനം പ്രസംഗം നടത്തിയതെന്ന് വിലയിരുത്തുന്നവരുണ്ട്. 

63 പേജുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തേണ്ടിയിരുന്നത്. ഇതാണ്, ഒരു മിനുട്ട് കൊണ്ട് അവസാനിപ്പിച്ചത്. ഇതിനിടെ, നയപ്രഖ്യാപന പ്രസംഗത്തിൽ ‘എ​െൻറ സർക്കാർ​’ എന്ന പ്രയോഗം ആവർത്തിക്കേണ്ടിവരും. ഇത്, ത​െൻറ സർക്കാറ​ല്ലെന്നും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പുറം ലോകത്തെ അറിയിക്കുന്നതിനുവേണ്ടിയാവാം പ്രസംഗം ചുരുക്കുന്നതിലേക്ക് ഗവർണറെ ​പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഇതിനുപുറമെ, ഇന്നലെ പാലക്കാട് നടന്ന പരിപാടിക്കിടെ ഗവർണർക്കെതിരെ എസ്.എഫ്.ഐ നേതൃത്വത്തിൽ കരി​ങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതിനുശേഷം ഗവർണർ പറഞ്ഞത്, എസ്.എഫ്.ഐക്കാർക്ക് എന്നെ ഇടിക്കണമെങ്കിൽ കാറിന് പുറത്തിറങ്ങാമെന്നാണ്. കരിങ്കൊടി കാണിക്കുന്നവരോട് വിരോധമില്ല. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് ആശംസകൾ നേരുകയാണ്. അവരോട് സഹതാപം മാത്രമേയുള്ളൂ. അവരെ​െൻറ കാറിൽ ഇടിക്കുന്നുണ്ട്. അതി​െൻറ ആവശ്യമില്ല. എന്നെ ഇടിക്കാനാണ് ഉദ്ദേശ്യമെങ്കിൽ കാറിന് പുറത്തിറങ്ങാമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

ഗവർണർക്കെതിരെ നടക്കുന്ന പ്രതിഷേധപരിപാടിക​ളെ സർക്കാർ നിയന്ത്രിക്കുന്നില്ലെന്ന അമർഷവും നിലനിൽക്കുകയാണ്. പുതിയ സാഹചര്യത്തിൽ നാളെ നടക്കുന്ന റിപ്പബ്ലിക്ക് ദിനാചരണ വിരുന്നിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പ​ങ്കെടുക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

കഴിഞ്ഞ നാല് ദിവസത്തിനിടെ 1.25 കോടി രൂപയാണ് സർക്കാർ രാജ് ഭവന് നൽകിയതി​െൻറ കണക്കുകൾ ഇങ്ങനെ: ഈ മാസം 20 ന് 62.94 ലക്ഷം രൂപ യാത്ര ചെലവുകൾക്കായി നൽകി. റിപബ്ലിക് ദിന വിരുന്നായ ‘അറ്റ് ഹോം’ നടത്താൻ 20 ലക്ഷംരൂപയും അനുവദിച്ചു. 23 ന് 42.98 ലക്ഷം രൂപ വെള്ളം, ടെലിഫോൺ, വൈദ്യുതി ചിലവുകൾക്കുമായി നൽകി ഉത്തരവിറക്കി.

Tags:    
News Summary - Governor's policy announcement speech in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.