തിരുവനന്തപുരം: കൊട്ടക്കാമ്പൂരിലേത് ഉൾപ്പെടെ അഞ്ചുനാട്ടിലെ വ്യാജ പട്ടയങ്ങൾ റദ്ദാക്കിയാൽ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് സർക്കാറിന് തിരികെലഭിക്കുക. മുൻ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജൻ, മുൻ ലാൻഡ് റവന്യൂ അസി. കമീഷണർ ഡോ. സജിത് ബാബു, മുൻ എ.ഡി.ജി.പി ടി.പി. സെൻകുമാർ, മുൻ അഡീഷനല്‍ ചീഫ് സെക്രട്ടറി നിവേദിത പി.ഹരൻ തുടങ്ങിയവർ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എങ്കിലും വട്ടവട കരവരിയിലെ കൈയേറ്റത്തെക്കുറിച്ചുള്ള ടി.പി. സെൻകുമാറിെൻറ റിപ്പോർട്ടിൽ മാത്രമാണ് സർക്കാർ നടപടി സ്വീകരിച്ചത്.
കൊട്ടക്കാമ്പൂരിലെ കൈയേറ്റം സംബന്ധിച്ച് ആരോപണങ്ങള്‍ ശക്തമായപ്പോഴാണ് യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് റവന്യൂ വകുപ്പ് സെക്രട്ടറി സത്യജിത് രാജനെ വിഷയം പഠിക്കാൻ ചുമതലപ്പെടുത്തിയത്. ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയ സത്യജിത് രാജന് അന്വേഷണത്തിന് പ്രത്യകസംഘത്തെ നിയോഗിക്കണമെന്ന ശിപാര്‍ശ അടങ്ങിയ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്കി. തുടർന്ന് ഡോ. സജിത് ബാബുവിനെ അഞ്ചുനാട് വില്ലേജിലെ സർക്കാർ ഭൂമിയും അവിടുത്തെ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിന് റിപ്പോർട്ട് തയാറാക്കാൻ നിയോഗിച്ചു.
കൊട്ടക്കാമ്പൂരിൽ കൈയേറ്റക്കാർക്ക് ‘സ്ക്വയർ മൈൽ’ അളവിലാണ് യൂക്കാലിപ്റ്റസ്, അക്കേഷ്യ തോട്ടങ്ങളുള്ളതെന്ന് അദ്ദേഹം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. മൂന്നാംഘട്ടം വട്ടവട -60, കൊട്ടക്കാമ്പൂർ -58, 59, മറയൂർ -46, 47, 48 ബ്ലോക്കുകളിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥസംഘം കൈയേറ്റക്കാരുടെ എതിർപ്പ് കാരണം മടങ്ങി. ഭൂമിക്ക് അർഹരായ കൈവശക്കാരുടെ അഭാവത്തിലും കൈയേറ്റക്കാരുടെ എതിർപ്പും കാരണം കൈവശക്കാരുടെ പട്ടിക തയാറാക്കാനും കഴിഞ്ഞില്ല. എന്നാൽ, ശക്തമായ പൊലീസ് സംരക്ഷണത്തോടെ വില്ലേജ്തലത്തിൽ അദാലത്തുകൾ സംഘടിപ്പിച്ച് ദിവസങ്ങൾക്കകം നടപടി പൂർത്തീകരിക്കണമെന്നായിരുന്നു സജിത് ബാബു റവന്യൂ വകുപ്പിന് നൽകിയ ശിപാർശ
1964ലെ ഭൂപരിഷ്കരണനിയമം അട്ടിമറിച്ച് വിവിധ തണ്ടപ്പേരുകളിലൂടെയും കൈയേറ്റത്തിലൂടെയും ആയിരക്കണക്കിന് ഏക്കർ, വ്യക്തികളും സ്ഥാപനങ്ങളും കൈവശം വെച്ചിട്ടുണ്ട്. പിന്നീട് നിവേദിത പി.ഹരന് വിശദമായ അന്വേഷണം നടത്തി. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശയും നല്കി. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായി പട്ടയമുണ്ടെന്ന് അവകാശപ്പെടുന്ന 151 പേര്‍ക്ക് ഹിയറിങ് നടത്താനായിരുന്നു സബ് കലക്ടർ ശ്രീറാമിെൻറ തീരുമാനം. ഇതിനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് ശ്രീറാമിനെ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.