മൂന്നാർ: കുറിഞ്ഞി ഉദ്യാനത്തിലെ ഭൂമി കൈയേറ്റം സർക്കാർ ഒത്താശയോടെയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സംഘത്തിെൻറ കുറിഞ്ഞി ഉദ്യാന സന്ദർശനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പേരിൽ വൻകിടക്കാരെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അംഗീകരിക്കാനാകില്ല. വൻകിട ൈകേയറ്റക്കകാർക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കുറിഞ്ഞി ഉദ്യാനത്തിൽ കൈയേറ്റം നടത്തിയ ജോയ്സ് ജോർജ് എം.പിയെ മുഖ്യമന്ത്രി നിയമസഭയിൽ ന്യായീകരിച്ചുകൊണ്ടാണ് സംസാരിച്ചത്. എന്നാൽ സബ് കലക്ടർ എം.പിയുടെ പട്ടയം മുഴുവൻ റദ്ദാക്കി. മുഖ്യമന്ത്രി പറയുന്നതാണോ സബ് കലക്ടർ പറയുന്നതോ ശരിയെന്നും ചെന്നിത്തല ചോദിച്ചു. ജോയ്സ് ജോർജ് എം.പിക്ക് ആത്മാർഥതയുണ്ടെങ്കിൽ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ വെളിപ്പെടുത്താൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ മന്ത്രിതല സന്ദർശനം നടന്നത് കൈേയറ്റക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് . മൂന്ന് മന്ത്രിമാർ സന്ദർശിച്ചിട്ട് മൂന്നു തരം റിപ്പോർട്ടാണ് നൽകിയത്. വൻകിടക്കാരെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് തുറന്നു കാണിക്കുകയാണ് തങ്ങളുടെ സന്ദർശനോദ്ദേശമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.