തിരുവനന്തപുരം: ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മകന് വൻശമ്പളത്ത ിൽ സർക്കാർ ജോലി നൽകിയത് വിവാദത്തിൽ. മാനദണ്ഡങ്ങൾ മറികടന്ന് സൂപ്പർ ന്യൂമററി തസ്ത ിക സൃഷ്ടിച്ചാണ് പൊതുമരാമത്ത് വകുപ്പിലെ അസി. എൻജിനീയർ (ഇലക്ട്രോണിക്സ്) തസ്തികയി ൽ രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിനെ നിയമിച്ചത്.
രാമചന്ദ്രൻ നായർ മരിച്ചപ്പോൾ മകൻ പ്രശാന്തിന് വിദ്യാഭ്യാസ യോഗ്യതക്ക് (ബി.ടെക്) അനുസൃതമായ സർക്കാർ ജോലി നൽകാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിരുന്നു.
നിലവിൽ ജനപ്രതിനിധികളുടെ മക്കൾ ആശ്രിത നിയമന പരിധിയിൽ വരുന്നില്ല. ഇത്തരം നിയമനം എൻട്രി കേഡറിലാണ് സാധാരണ നൽകുന്നത്. ഇതൊക്കെ മറികടന്നാണ് പ്രശാന്തിന് 39,500-83,000 ശമ്പള സ്കെയിൽ നേരിട്ട് െഗസറ്റഡ് ഓഫിസർ തസ്തികയിൽ ജോലിനൽകിയത്.
പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയർ (ഇലക്ട്രോണിക്സ്) എന്ന തസ്തികയിൽ നിലവിൽ ഒഴിവില്ല. ഒഴിവില്ലാത്തതിനാൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. അതിനാലാണ് ഇത്തരമൊരു തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത്. ഈ തസ്തികയിൽ നിലവിലുള്ള ഉദ്യോഗസ്ഥൻ വിരമിക്കുന്ന മുറക്ക് തസ്തിക സ്ഥിരപ്പെടും. രാമചന്ദ്രൻ നായർ മരിച്ചപ്പോൾ അദ്ദേഹത്തിെൻറ വ്യക്തിഗത കടങ്ങൾ തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 8.66 ലക്ഷം രൂപ തുക അനുവദിച്ചിരുന്നു. ഈ കാര്യത്തിൽ ലോകായുക്തയിൽ കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.