പ്രവാസികളെ അന്തർ സംസ്ഥാന തൊഴിലാളികളെ പോലെ കാണാനാവില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പ്രവാസികളെ അന്തർ സംസ്ഥാന തൊഴിലാളികളെ പോലെ കാണാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്ന സുരക്ഷ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി തയാറാക്കിയ ഉത്തരവിലാണ് പറയുന്നത്. 

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റൈന്‍ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായപ്പോള്‍ ഇതിനെതിരെ പ്രവാസി സംഘടനാ പ്രതിനിധികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. പ്രവാസികളെ അതിഥി തൊഴിലാളികളെ പോലെ പരിഗണിക്കാന്‍ കഴിയില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. അതിന് ഹൈകോടതിയിൽ മറുപടി നല്‍കാന്‍ തയാറാക്കിയ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്.

Tags:    
News Summary - Govt. says Cannot consider pravasis as migrant labourers-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.