കോഴിക്കോട്: ഹാരിസൺ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൈവശംവെച്ച ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. എത്ര ഉന്നതനായാലും മുഖംനോക്കാതെയുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുക. ഭൂമി വീണ്ടെടുക്കാൻ സ്പെഷൽ ഡ്രൈവ് നടത്തുമെന്നും കാലിക്കറ്റ് പ്രസ്ക്ലബിെൻറ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഹാരിസൺ മലയാളമടക്കം അനധികൃതമായി ഭൂമി കൈവശംവെച്ചു എന്ന് സർക്കാർ കണ്ടെത്തിയ 49 കേസുകളിൽ സിവിൽ കോടതിയിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ ജില്ലകളിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ലോ ഓഫിസർമാെര ചുമതലപ്പെടുത്തിയിട്ടുണ്ട്. കലക്ടർമാർ ഇതിെൻറ ഏകോപനം നിർവഹിക്കും. ഒാരോ മാസത്തെയും പുരോഗതി വകുപ്പ് വിലയിരുത്തും. തിരിച്ചെടുക്കാൻ കഴിയാത്തവിധമാണ് ഭൂമി വീണ്ടെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, പ്രസ്ക്ലബ് പ്രസിഡൻറ് എം. ഫിറോസ്ഖാൻ, സെക്രട്ടറി പി.എസ്. രാഗേഷ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
കോഴിക്കോട്: മുട്ടിലുൾപ്പെടെ മരംമുറി സംബന്ധിച്ച അന്വേഷണത്തിൽ സർക്കാറിന് മെല്ലെപോക്കില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി കൈക്കൊള്ളും. മരംമുറിയിൽ കൊള്ളയും ഗൂഡാലോചനയും നടന്നിട്ടുണ്ട്. അതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ ഇതുസംബന്ധിച്ച ഉത്തരവിൽ അവ്യക്തയും വന്നിട്ടില്ല -മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.