തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് ദുരിതം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും ഭരണപരിഷ്കാര കമീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് സന്ദര്‍ശനം നടത്തി. മത്സ്യത്തൊഴിലാളികളുടെ എല്ലാ ദുഃഖത്തിലും കൂടെയുണ്ടാകുമെന്നും പരിഹാരമുണ്ടാക്കാന്‍ എന്തെല്ലാം കഴിയുമോ അതെല്ലാം ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരും പ്രതീക്ഷിക്കാത്ത ദുരന്തം ഉണ്ടായ സാഹചര്യത്തിൽ മറ്റ് തർക്ക വിഷയങ്ങളിലേക്ക് പോകരുത്. കേരളം ഒറ്റ മനസ്സോടെ ദുരന്തത്തിനിരയായവർക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ്. വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.