തിരുവനന്തപുരം: സ്വകാര്യ ബസുകളെ നിരീക്ഷിക്കുന്നതിനുള്ള ജി.പി.എസ് ഘടിപ്പിക്കുന്ന കാര്യത്തിൽ വീട്ടുവീഴ്ചക്കില്ലെന്ന് സർക്കാർ. 2020 ഫെബ്രുവരി 14ന് മുമ്പ് സ്വകാര്യ ബസുകളിൽ ജി.പി.എസ് ഏർപ്പെടുത്തണമെന്ന് നിഷ്കർഷിച്ച് വിജ്ഞാപനമിറങ്ങി. സ്വകാര്യബസുകളുടെ ദിശയും വേഗവും തത്സമയം അറിയാമെന്നതും ഗതാഗതം കൂടുതൽ സുഗമമാക്കാമെന്നതുമാണ് ജി.പി.എസ് സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അപകടങ്ങളുണ്ടായാൽ തത്സമയം കൺട്രോൾ റൂമിൽ വിവരമെത്തും.
അമിതവേഗത്തിന് കൈയോടെ പിടിവീഴും. അനധികൃത ഒാട്ടങ്ങൾ തടയാനും ഗതാഗതക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് ഗതാഗതവകുപ്പിെൻറ വിലയിരുത്തൽ.
വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് മോേട്ടാർ വാഹനവകുപ്പിന് വേണ്ടി സി ഡാക്കാണ് (സെൻറർ ഫോർ െഡവലപ്മെൻറ് ഒാഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്) കൺട്രോൾ റൂം തയാറാക്കിയത്. സി ഡാക് േസാഫ്റ്റ്വെയറിനോട് സാേങ്കതികപൊരുത്തമുള്ള ജി.പി.എസ് യൂനിറ്റ് കമ്പനികളുടെ പട്ടികയും നിർദേശിച്ചിട്ടുണ്ട്. ഉടമകൾക്ക് ഇൗ പട്ടികയിലുള്ളവയിൽ ഇഷ്ടമുള്ള വാങ്ങി സ്ഥാപിക്കാം. സി ഡാക്ക് നേരത്തെ സോഫ്റ്റ്വെയറും കൺട്രോൾ റൂമുകളും തയാറാക്കി നൽകിയിരുന്നെങ്കിലും മോേട്ടാർ വാഹനവകുപ്പ് ആദ്യഘട്ടത്തിൽ മതിയായ താൽപര്യം കാട്ടിയിരുന്നില്ല.
ഇതോടൊപ്പം ചരക്കുലോറികളിൽ ഫെബ്രുവരി 29ന് മുമ്പ് ജി.പി.എസ് ഘടിപ്പിക്കാനും നിർദേശമുണ്ട്. േലാറികളിൽ ജി.പി.എസ് ഏർപ്പെടുത്തണമെന്നാണ് കേന്ദ്രനിർദേശമെങ്കിലും ഭൂരിഭാഗം ലോറികളിലും ഏർപ്പെടുത്തിയിരുന്നില്ല. നേരത്തെ 2019 ജൂൺ ഒന്നോടെ എല്ലാ ലോറികളിലും ജി.പി.എസ് ഏർപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ ഉടമകളുടെ ആവശ്യത്തെ തുടർന്ന് തീയതി നീട്ടുകയായിരുന്നു. ഫെബ്രുവരി 29ന് ശേഷം ഫിറ്റ്നസ് ടെസ്റ്റിനെത്തുന്ന വാഹനങ്ങൾ ജി.പി.എസിെല്ലങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതിന് പുറെമ ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്ട്രാക്റ്റ് കാരേജുകൾ 2019 ഡിസംബര്‍ 31ന് മുമ്പ് ജി.പി.എസ് പിടിപ്പിക്കണം. 2019 മുതല്‍ ഇറങ്ങുന്ന പുതിയ പൊതുവാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജി.പി.എസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.