കോട്ടയം: സംസ്ഥാനത്തെ മുഴുവൻ സ്കൂൾ വാഹനങ്ങളിലും ഒക്ടോബർ ഒന്നുമുതൽ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ജി.പി.എസ് സംവിധാനം ഘടിപ്പിക്കാത്ത സ്കൂൾവാഹനങ്ങളെ അതിനുശേഷം നിരത്തിലോടാൻ അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ് കമീഷണർ എ.ഡി.ജി.പി കെ. പദ്മകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്കൂൾ വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണിതെന്നും ജി.പി.എസ് ഘടിപ്പിക്കാത്തവക്ക് ടെസ്റ്റ് റിപ്പോർട്ട് നൽകില്ലെന്നും അദ്ദേഹം അറിയിച്ചു. വാഹന പരിശോധനകളും കർശനമാക്കും. ജി.പി.എസ് സംവിധാനത്തിെൻറ പൂർണനിയന്ത്രണം ഗതാഗത കമീഷണറേറ്റിലായിരിക്കും .സർക്കാർ സ്ഥാപനമായ സിഡാക്കും മോേട്ടാർ വാഹന വകുപ്പും സംയുക്തമായിട്ടായിരിക്കും നിയന്ത്രിക്കുക. ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾത്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. ജി.പി.എസിെൻറ നിർമാണ ചുമതലയും സിഡാക്കിനാണ്. ഇവരിൽനിന്നുതന്നെ ജി.പി.എസ് സംവിധാനം വാങ്ങണമെന്നും വ്യവസ്ഥയുണ്ട്.
അമിത വേഗം, വാഹനങ്ങളിൽ നടക്കുന്ന അനാവശ്യ നടപടികൾ, പെൺകുട്ടികൾക്കുനേെര ഉണ്ടാകുന്ന അതിക്രമങ്ങൾ എന്നിവയെല്ലാം മാസ്റ്റർ കൺട്രോൾ റൂമിൽ അറിയാനാവും.
അമിതവേഗത്തിന് ഇതിലൂടെ കടുത്ത നിയന്ത്രണം കൊണ്ടുവരാനും കഴിയും. ഇത്തരം വാഹനങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക സൈറൺ സംവിധാനം ഉണ്ടാകും. വാഹനത്തിലും െതാട്ടടുത്ത സ്ഥലങ്ങളിലും കൺേട്രാൾ റൂമിലും ഇത് മുഴങ്ങും. ഇതോടെ വാഹനത്തിെൻറ വേഗം നിയന്ത്രിക്കാനും ൈഡ്രവർക്കെതിരെ നടപടിയെടുക്കാനുമാവും . അമിതവേഗത്തിൽ ഒാടുന്നവയെ നിയന്ത്രിക്കാൻ ജനങ്ങൾക്കും കഴിയും.
വിദ്യാർഥികളുമായി പോവുന്ന വാഹനങ്ങൾ 40 ഡിഗ്രിവരെ ചരിയുന്ന സൂചനകളും ജി.പി.എസിലൂടെ അറിയാം. സ്പീഡ് ഗേവണറിൽ കൃത്രിമം കാണിച്ചാലും പിടികൂടാനുള്ള സംവിധാനം ഉണ്ട്. തുടക്കത്തിൽ സ്കൂൾ വാഹനങ്ങളിലും പിന്നീട് സ്കൂളുകൾ വാടകക്ക് എടുത്ത് ഒാടുന്ന വാഹനങ്ങളിലും സംവിധാനം ഘടിപ്പിക്കും. നിലവിൽ ജി.പി.എസ് സംവിധാനമുള്ള സ്കൂൾ വാഹനങ്ങൾ പുതിയത് ഘടിപ്പിക്കണം. മുഴുവൻ സ്കൂൾ വാഹനങ്ങൾക്കും കടുത്ത നിയന്ത്രണം കൊണ്ടുവരാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. സ്വകാര്യ ബസുകളിലും വൈകാതെ ജി.പി.എസ് ഘടിപ്പിക്കും. ഇതിനായി ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട് -കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.