തിരുവനന്തപുരം: വാഹനപരിശോധന, കേസുകൾ തീർപ്പാക്കുന്നതുൾപ്പെടെ മോട്ടോർ വാഹന നിയമത്തിലെ അധികാരങ്ങൾ ഗ്രേഡ് എസ്.ഐമാർക്കും നൽകണമെന്ന ഡി.ജി.പിയുടെ ആവശ്യം ആഭ്യന്തരവകുപ്പ് തള്ളി.
ഇതുസംബന്ധിച്ച ശിപാർശ മുമ്പുതന്നെ തള്ളിയതാണെന്നും അതിനാൽ ഈ അധികാരം ഗ്രേഡ് എസ്.ഐമാർക്ക് അനുവദിക്കാനാകില്ലെന്നും ആഭ്യന്തര വകുപ്പ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 1988ലെ മോട്ടോർ വാഹന നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അധികാരം സംബന്ധിച്ച് വ്യക്തത വരുത്തി 2019 ഒക്ടോബർ 26 ലെ ഉത്തരവുണ്ട്.
മോട്ടോർ വാഹന നിയമലംഘനങ്ങൾ കണ്ടെത്താനും കേസുകൾ രാജിയാക്കാനും ഗ്രേഡ് എസ്.ഐമാർക്ക് കൂടി അധികാരം നൽകണമെന്ന ആവശ്യം പരിശോധിച്ച് നിരസിച്ചിരുന്നു.
പുനഃപരിശോധിക്കണമെന്ന ഡി.ജി.പിയുടെ ആവശ്യം പരിഗണിക്കാനാകില്ലെന്നാണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കുവേണ്ടി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.