ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിെൻറ സാധ്യതാ പഠനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി. കേരളത്തെ ബാധിച്ച പ്രളയത്തിെൻറ പശ്ചാത്തിലത്തിൽ 123 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് നിലനിർത്തുന്നത് അപകടമാണെന്നും പുതിയ അണക്കെട്ടിെൻറ സാധ്യത പരിശോധിക്കണമെന്നുമുള്ള സംസ്ഥാന സർക്കാറിെൻറ ശിപാർശ അംഗീകരിച്ചാണ് നടപടി. നിബന്ധനകളോടെയാണ് പഠനത്തിന് അനുമതി നൽകിയത്.
പഠനാനുമതി നൽകി എന്നതിനർഥം പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കാൻ യോഗ്യതയുണ്ടെന്നല്ല. പരിസ്ഥിതി അനുമതിക്ക് അപേക്ഷിക്കും മുമ്പ് ആവശ്യമായ എല്ലാ അനുമതികളും കേരളം തേടണെമന്നും സമിതി നിർദേശിച്ചു.
മന്ത്രാലയത്തിെൻറ വിദഗ്ധസമിതി മുമ്പാകെ സെപ്തംബർ 27നാണ് കേരളം ശിപാർയുമായി സമീപിച്ചത്. അണക്കെട്ട് പരിസരത്തെ സാഹചര്യങ്ങൾ പഠിക്കണമെന്നായിരുന്നു കേരളത്തിെൻറ ആവശ്യം. അണക്കെട്ടിെൻറ സാഹചര്യങ്ങൾ പഠിക്കുന്നത് ഏത് പദ്ധതികൾക്കും അനുമതി നൽകുന്നതിനും നിഷേധിക്കുന്നതിനും മുമ്പ് നടത്തേണ്ട അടിസ്ഥാന പ്രക്രിയയാണ്. പഠന പ്രക്രിയക്ക് ചില നിബന്ധനകളോടെ അനുമതി നൽകുന്നുവെന്ന് സമിതിയുെട മിനുട്സിൽ വ്യക്തമാക്കുന്നു.
എന്നാൽ സമിതിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് തമിഴ്നാട് ആരോപിച്ചു. 2014 മെയ് ഏഴിലെ സുപ്രീം കോടതി വിധി ലംഘിച്ചതിന് മന്ത്രാലയത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് നൽകുമെന്നും തമിഴ്നാട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.