ജയരാജൻ ആദ്യം തലച്ചോറിൽ നിറഞ്ഞിരിക്കുന്ന ഹിന്ദു പ്രത്യയശാസ്ത്രം കഴുകി കളയുക, എന്നിട്ട് ലോകവീക്ഷണം ഉണ്ടാക്കണമെന്ന് ഗ്രൊ വാസു

കോഴിക്കോട്: പി.ജയരാജൻ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്യൂണിസ്റ്റുകാരോട് പറയാനുള്ളത്, തലച്ചോറിൽ നിറഞ്ഞു നിൽക്കുന്ന ഹിന്ദു പ്രത്യയശാസ്ത്രം ആദ്യം കഴുകികളയുക എന്നിട്ട് ലോകവീക്ഷണം ഉണ്ടാക്കണമെന്നാണെന്ന് ഗ്രൊ വാസു പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പി.ജയരാജന്റെ പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെയായിരുന്നു ഗ്രൊ വാസുവിന്റെ പ്രതികരണം.

മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള അന്തർധാര സജീവമാണെന്നും കേരളത്തിലെ ജനകീയ സമരങ്ങളെ ഇവർ ഇങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാണിക്കുന്ന പുസ്തകത്തിൽ ഗ്രൊ വാസുവിന്റെ എസ്.ഡി.പി.ഐ ബന്ധവും പരാമർശിക്കുന്നുണ്ട്. 

"കേരളത്തിലെ മാക്സിസ്റ്റുകൾ അന്ധവിശ്വാസികളാണ്. അവർ പറയുന്നതിനെ പൊതുവിൽ പരിഗണിക്കേണ്ടതില്ല എന്നാണ്. അന്ധവിശ്വാസം എന്ന് ഞാൻ പറയുന്നത്. അംബേദ്കറുടെ ഭാഷയിൽ പറഞ്ഞാൽ, ശ്രുതികൾ, സ്മൃതികൾ, ശാസ്ത്രങ്ങൾ, പുരാണങ്ങൾ ഇതിഹാസങ്ങൾ ഇത് ചുട്ടുകരിക്കണമെന്നല്ല, ബോംബിട്ട് തകർക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് വിധേയരാണ് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. അതുകൊണ്ടാണ് സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുക്കാത്ത ജനകീയ സമരങ്ങൾ നടത്തുകയോ ചെയ്യാത്ത സംഘ്പരിവാർ ഒരുഘട്ടത്തിൽ രാജ്യത്ത് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നത്. ആ രീതിയിൽ ഈ അന്ധവിശ്വാസത്തിന് ഇന്ത്യൻ ജനത വിധേയമാണെന്നുള്ള കാര്യം ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെന്ന് പറയുന്നവർക്കോ നക്സലൈറ്റുകളെന്ന് പറയുന്നവർക്കോ ഒരു ബോധവുമില്ല. ജനകീയ സമരങ്ങളിൽ പങ്കെടുക്കാൻ എസ്.ഡി.പി.ഐക്ക് അവകാശമുണ്ട്. മാർക്സ് പറഞ്ഞത് സർവലോക തൊഴിലാളികളെ സംഘടിക്കുവിൻ എന്നാണ്. ഇതിൽ എവിടെയാണ് മുസ്ലികളെ, ഹിന്ദുകളെ ക്രിസ്റ്റ്യാനികളെ എന്ന് പറയുന്നത്."- ഗ്രൊ വാസു കൂട്ടിച്ചേർത്തു. 

Tags:    
News Summary - grow vasu against the remarks in P. Jayarajan's book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.