കൊച്ചി: നയതന്ത്ര പാഴ്സലുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ ലംഘനം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) അന്വേഷണവും മന്ത്രി കെ.ടി. ജലീലിലേക്ക് നീങ്ങുന്നു.
വരുംദിവസങ്ങളിൽ മന്ത്രിയെ എൻ.ഐ.എയും ചോദ്യം ചെയ്തേക്കും. ഇതിന് മുന്നോടിയായി, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് രണ്ടുദിവസത്തെ ചോദ്യം ചെയ്യലിൽ ജലീൽ നൽകിയ മൊഴി ബുധനാഴ്ച ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്തി എൻ.ഐ.എ ഉദ്യോഗസ്ഥർ പരിശോധിച്ചു. മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിെൻറ മറവിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നാകും എൻ.ഐ.എ പ്രധാനമായും പരിശോധിക്കുക. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ജലീലിന് ക്ലീൻ ചിറ്റില്ലെന്നും എൻഫോഴ്സ്മെൻറ് മേധാവി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
മൊഴി ഇ.ഡി വിശദമായി പരിശോധിച്ചുവരികയാണ്. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും ഇവയും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയാൽ എൻഫോഴ്സ്മെൻറ് വീണ്ടും ചോദ്യം ചെയ്യും. ഇതിനിടെയാണ് എൻ.ഐ.എ സംഘം ജലീലിെൻറ മൊഴികൾ പരിശോധിച്ചത്.
മറ്റൊരു മന്ത്രിയിൽനിന്ന് കൂടി വിവരങ്ങൾ തേടാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചതിൽനിന്ന് ഈ മന്ത്രിയുമായി ആശയവിനിമയം നടത്തിയതിെൻറ തെളിവ് ലഭിച്ച സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.