കടകളിൽ ജി.എസ്.ടി പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥർ മുമ്പും ശേഷവും രേഖകൾ കാണിക്കണം -വിവരാവകാശ കമീഷണർ

കടകളിൽ ജി.എസ്.ടി പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥർ മുമ്പും ശേഷവും രേഖകൾ കാണിക്കണം -വിവരാവകാശ കമീഷണർ

തിരുവനന്തപുരം: കച്ചവട സ്ഥാപനങ്ങളിൽ പരിശോധനക്കെത്തുന്ന ജി.എസ്.ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിനു മുമ്പും ശേഷവും രേഖകൾ വ്യാപാരിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരെയോ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ.

ഉദ്യോഗസ്ഥരെ തിരിച്ചറിയുന്ന രേഖകളും പരിശോധനക്കായി ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനങ്ങൾ ഏതൊക്കെയെന്നുമുള്ള ഔദ്യോഗിക രേഖകളും ഇതിലുണ്ടാകണം. വ്യാപാരിക്ക് ഭാവിയിൽ സംശയമുണ്ടായാലോ അതിന്റെ പകർപ്പ് കാണണമെന്ന് ആവശ്യപ്പെട്ടാലോ അവ സാക്ഷ്യപ്പെടുത്തി നല്കുകയും വേണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടാൽ എത്രയും വേഗം നല്കണം. 30 ദിവസം കഴിഞ്ഞാൽ സൗജന്യമായി നല്കണമെന്നും കമീഷൻ ഉത്തരവായി.

ഇതു നല്കുകവഴി വകുപ്പിന്റെ ഔദ്യോഗിക ജോലികൾക്ക് ഒരു തടസ്സവുമുണ്ടാകാനില്ല. നല്കാതിരിക്കുന്നത് വ്യാപാരിക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും അത് ശിക്ഷാർഹമാണെന്നും ഉത്തരവിൽ പറയുന്നു. കൊല്ലം ചാമക്കട ബോബി സ്റ്റോറിന്റെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനക്കുള്ള ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടത് കൊട്ടാരക്കര ജി.എസ്.ടി ഇന്റലിജന്‍സും എൻഫോഴ്സ്മെന്റും നിരസിച്ചിരുന്നു. തുടർന്ന്, വിവരാവകാശ കമീഷന് ലഭിച്ച അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.

സ്വാഗതാർഹം - ഏകോപന സമിതി

ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനക്കെത്തുന്ന ജി.എസ്.ടി ഉദ്യോഗസ്ഥർ പരിശോധനക്ക് മുൻപും ശേഷവും ബന്ധപ്പെട്ട രേഖകൾ വ്യാപാരിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളെയോ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന സംസ്ഥാന വിവരാവകാശ കമീഷണറുടെ ഉത്തരവ് സ്വാഗതാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥരുടെ അനാവശ്യ പരിശോധനകൾക്ക് കമീഷൻ നടപടി തിരിച്ചടിയാണെന്ന് രാജു അപ്സര പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - GST Officials should show documents before and after inspection - Right to Information Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.