കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലെ ഡാൻസ്-ഭരതനാട്യം, ഡാൻസ് - മോഹിനിയാട്ടം വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകളിലേക്ക് ജൂൺ 14ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യത നേടിയ വിദ്യാർഥിക്കൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കാം. മോഹിനിയാട്ടം, ഭരതനാട്യം വിഭാഗങ്ങളിലേക്കുള്ള വാക്ക് ഇൻ ഇൻറർവ്യൂകൾ 14ന് യഥാക്രമം രാവിലെ 11നും ഉച്ചകഴിഞ്ഞ് രണ്ടിനും അതത് വകുപ്പ് മേധാവികളുടെ ഓഫീസിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു.
ഫലം പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇൻറർനാഷണൽ സ്പാ തെറാപ്പി, പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി, നാലാം സെമസ്റ്റർ എം.എഫ്.എ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.