'കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്'; വോട്ട് ചെയ്യാം ജാഗ്രതയോടെ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ.

കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​രും ഉ​ള്‍പ്പെ​ടെ ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ണ്ട്.

അ​തി​നാ​ല്‍ ഓ​രോ​രു​ത്ത​രും ശ്ര​ദ്ധി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ക്ക​രു​ത്. വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ച്ചാ​ല്‍ ആ ​വ്യാ​പ​ന​ത്തോ​ത് ഗ​ണ്യ​മാ​യി കു​റ​യ്ക്കാം.

ഇ​ത്​ ശ്ര​ദ്ധി​ക്കാം

  • വോ​ട്ട് ചെ​യ്യാ​ൻ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി തി​രി​ച്ചെ​ത്തും​വ​രെ മൂ​ക്കും വാ​യും മൂ​ട​ത്ത​ക്ക വി​ധം മാ​സ്‌​ക് ധ​രി​ക്ക​ണം.
  • കു​ട്ടി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും കൂ​ടെ കൊ​ണ്ടു പോ​ക​രു​ത്
  • റ​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ടാ​നു​ള്ള പേ​ന ക​യ്യി​ല്‍ ക​രു​തു​ക
  • പ​രി​ച​യ​ക്കാ​രെ കാ​ണു​മ്പോ​ള്‍ മാ​സ്‌​ക് താ​ഴ്ത്തി സം​സാ​രി​ക്ക​രു​ത്. ആ​രെ​ങ്കി​ലും അ​ങ്ങ​നെ ചെ​യ്​​താ​ല്‍ അ​വ​രോ​ട് മാ​സ്‌​ക് ഉ​യ​ർ​ത്തി വ​ച്ച് സം​സാ​രി​ക്കാ​ന്‍ പ​റ​യു​ക.
  • ആ​രോ​ട് സം​സാ​രി​ച്ചാ​ലും ര​ണ്ട്​ മീ​റ്റ​ര്‍ അ​ല്ലെ​ങ്കി​ല്‍ ആ​റ്​ അ​ടി അ​ക​ലം പാ​ലി​ക്ക​ണം
  • പോ​ളി​ങ് ബൂ​ത്തി​ല്‍ ക്യൂ​വി​ല്‍ നി​ല്‍ക്കു​മ്പോ​ഴും മു​ന്നി​ലും പി​ന്നി​ലും ആ​റ്​ അ​ടി അ​ക​ലം വേ​ണം. കൂ​ട്ടം​കൂ​ടി നി​ല്‍ക്ക​രു​ത്.
  • ആ​രു​മാ​യും ഹ​സ്​​ത​ദാ​ന​ത്തി​ന്​ മു​തി​ര​രു​ത്. ദേ​ഹ​ത്ത് തൊ​ട്ടു​ള്ള സ്‌​നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പാ​ടി​ല്ല
  • വോ​ട്ട​ര്‍മാ​ര്‍ പോ​ളി​ങ് ബൂ​ത്തി​ൽ ക​യ​റു​മ്പോ​ഴും പു​റ​ത്ത്​ പോ​കു​മ്പോ​ഴും നി​ര്‍ബ​ന്ധ​മാ​യും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്ക​ണം
  • പോ​ളി​ങ്​ ബൂ​ത്തി​ന​ക​ത്ത് ഒ​രേ​സ​മ​യം പ​ര​മാ​വ​ധി മൂ​ന്ന്​ വോ​ട്ട​ര്‍മാ​ര്‍ മാ​ത്രം
  • പോ​ളി​ങ് ബൂ​ത്തി​െൻറ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും തു​റ​ന്നി​ട​ണം
  • അ​ട​ച്ചി​ട്ട മു​റി​ക​ളി​ല്‍ വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ളി​ങ് ഏ​ജ​ൻ​റു​മാ​രും വോ​ട്ട​ര്‍മാ​രും അ​ക​ലം പാ​ലി​ക്ക​ണം
  • തി​രി​ച്ച​റി​യ​ല്‍ വേ​ള​യി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്രം മാ​സ്‌​ക് മാ​റ്റു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. മാ​സ്‌​ക് മാ​റ്റി സം​സാ​രി​ക്ക​രു​ത്.
  • വോ​ട്ട് ചെ​യ്ത​ശേ​ഷം ഉ​ട​ന്‍ ത​ന്നെ തി​രി​ച്ചു​പോ​കു​ക
  • വീ​ട്ടി​ലെ​ത്തി​യാ​ലു​ട​ന്‍ കൈ​ക​ള്‍ സോ​പ്പി​ട്ട്​​ വൃ​ത്തി​യാ​യി ക​ഴു​ക​ണം
  • പാ​ർ​ട്ടി ഓ​ഫി​സു​ക​ളി​ൽ/​ബൂ​ത്തു​ക​ളി​ൽ ഇ​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ക​ർ മാ​സ്‌​ക് ധ​രി​ക്ക​ണം. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം. കൈ​ക​ള്‍ സാ​നി​റ്റെ​സ് ചെ​യ്യ​ണം.

വോ​ട്ടെ​ടു​പ്പി​ന് ത​ലേ​ദി​വ​സം മൂ​ന്ന്​ മ​ണി വ​രെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രും ക്വാ​റ​ൻ​റീ​നി​ല്‍ ഉ​ള്ള​വ​രും പോ​ളി​ങ് ബൂ​ത്തി​ല്‍ പോ​കേ​ണ്ട​തി​ല്ല. ഇ​വ​ര്‍ക്ക് പ്ര​ത്യേ​ക ത​പാ​ല്‍ വോ​ട്ട് ചെ​യ്യാം. ത​ലേ​ദി​വ​സം മൂ​ന്നു മ​ണി​ക്ക് ശേ​ഷം പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കു​ന്ന​വ​രും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ പ്ര​കാ​രം ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാം. സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ ദി​ശ 1056ല്‍ ​വി​ളി​ക്കാം.

Tags:    
News Summary - guidelines in polling booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.