iതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുണ്ട, തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിയുടെയും തെരഞ്ഞെടുപ്പിെൻറയും സാഹചര്യത്തിലാണ് ഇൗ സംഘങ്ങൾ ശക്തി പ്രാപിക്കാൻ ശ്രമിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തൽ. ഒാൺലൈൻ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ് സംഘങ്ങളും സംസ്ഥാനത്ത് കൂടുതൽ വേരോട്ടം നേടുകയാണ്. ഒേട്ടറെ പേരാണ് തട്ടിപ്പ് സംഘങ്ങളുടെ ചതിക്കുഴിയിൽ വീഴുന്നത്. തട്ടിപ്പ് സംഘങ്ങളുടെ ചൂഷണത്തിൽപെട്ട് ജീവൻ പോലും നഷ്ടപ്പെടുത്തുന്ന നിലയിലേക്ക് നല്ലൊരു വിഭാഗം മലയാളികൾ മാറുകയാണ്.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രമമാണ് മണ്ണ്-മയക്കുമരുന്ന്, വട്ടിപ്പലിശ സംഘങ്ങള്‍ സജീവമാകുന്നത്. ഇത് ഗുണ്ടാസംഘങ്ങൾ തമ്മിലെ സംഘർഷങ്ങളിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്കയും രഹസ്യാന്വേഷണ വിഭാഗം പ്രകടിപ്പിക്കുന്നു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സ്ഥിരം കുറ്റവാളികളായ ഗുണ്ടകളെ ഗുണ്ടാപ്രവർത്തന നിേരാധന നിയമം (കാപ്പ) ചുമത്തി അറസ്റ്റ് ചെയ്യാൻ ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി. വാറണ്ട് പ്രതികളെ പിടിക്കാൻ പ്രത്യേക പരിശോധനയും ജില്ലകളിൽ ആരംഭിച്ചു.
തലസ്ഥാനത്തെ ഗുണ്ടകളുടെ ഒത്തുചേരലും സാമൂഹിക വിരുദ്ധ ഇടപെടലുകളും ഡി.ജി.പിക്കുള്ള റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി ഗുണ്ടകള്‍ കൂട്ടത്തോടെ പരോളിൽ ഇറങ്ങിയപ്പോഴും ഇൻറലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗുണ്ടകളെ അമർച്ച ചെയ്യാൻ ജില്ല പൊലീസ് മേധാവികൾ, ഡിവൈ.എസ്.പിമാർ, സി.െഎമാർ എന്നിവരുടെ കീഴിലുണ്ടായിരുന്ന സ്ക്വാഡുകൾ പിരിച്ചുവിട്ടത് ഗുണ്ടാപ്രവർത്തനങ്ങൾ ശക്തമാകാൻ കാരണമായെന്നും വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.