ഗുരുവായൂര്‍: വീടിനു മുന്നിലെ തോട് ടാറിട്ട റോഡായി. നാലാം ക്ലാസ് വരെ പഠിച്ച സ്കൂള്‍ പൂട ്ടി. വീടിന് മുന്നിലെ നാലാള് പിടിച്ചാല്‍ വട്ടമെത്താത്ത അയനി മരം നിന്നിരുന്ന സ്ഥലം പോലു ം അറിയാതെയായി...ബഹ്റൈനില്‍ നിന്ന് ഗോപി തിരിച്ചെത്തിയത് അടിമുടി മാറിയപ്പോയ ജന്‍ മനാട് നൽകിയ അമ്പരപ്പിലേക്കാണ്.
‘എങ്ങനെ മാറാതിരിക്കും? 40 വർഷത്തിനുശേഷമല്ലേ നീ തിരിച്ചെത്തിയിരിക്കുന്നത്’; കുഞ്ഞാങ്ങളയെ ചാരെ ചേര്‍ത്തു നിര്‍ത്തി സഹോദരി ദേവകി പറഞ്ഞു. ഒരിക്കൽ പോലും തിരിച്ചുവരാത്ത നാലുപതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് ചൂല്‍പ്പുറം കണ്ടംകുളങ്ങര വീട്ടില്‍ ഗോപി ഞായറാഴ്ച രാത്രിയാണ് വീട്ടിലെത്തിയത്. 15 തികയുംമുമ്പ് നാടുവിട്ട ഗോപിക്ക് ഇപ്പോൾ പ്രായം 53.
ആദ്യമൊന്നും വരാന്‍ തോന്നിയില്ലെന്ന് ഗോപി പറഞ്ഞു. പിന്നെ വരണമെന്ന മോഹമുദിച്ചപ്പോള് അതിന് കഴിയാത്ത അവസ്ഥയുമായി. കൂട്ടുകാരുടെയും മലയാളി സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇപ്പോള്‍ എത്താനായത്. ഗോപിയുടെ അച്ഛന് ചെറുപ്പത്തിലേ മരിച്ചു. കുടുംബത്തിെൻറ പ്രാരാബ്ധവുമേറി ആദ്യം പോയത് മുംബൈക്ക്, പിന്നെ ബഹ്റൈനിലേക്ക്. അവിടെ പെയിൻറ് പണിയായിരുന്നു. അമ്മ മരിച്ചതറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഇല്ലാതായെന്ന് ഗോപി പറഞ്ഞു. പിന്നെ കമ്പനി പൂട്ടി. വിസ, പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് അപകടത്തില്‍ കാലിന് പരിക്കേറ്റു. പല്ലും കൊഴിഞ്ഞു. മൂന്ന് മാസം ആശുപത്രിയില്‍. രേഖകളില്ലാത്തതിനാല്‍ മടങ്ങാനാവാത്ത അവസ്ഥ.
ഒപ്പമുണ്ടായിരുന്ന മലപ്പുറം ജില്ലക്കാരായ റഫീഖും ഷഫീഖുമാണ് സഹായത്തിനുണ്ടായിരുന്നത്. ഇവര്‍ വഴി ‘ഗള്‍ഫ് മാധ്യമ’ത്തില്‍ വാര്‍ത്ത വന്നതോടെ പ്രവാസി കമീഷന് അംഗം സുബൈര്‍ കണ്ണൂര്‍, അഷ്കര്‍ പൂഴിത്തല, കെ.ടി. സലിം എന്നിവര്‍ ഇടപെട്ടു. എംബസിയുമായി ബന്ധപ്പെട്ട് ഔട്ട് പാസ് സംഘടിപ്പിച്ചാണ് നാട്ടിലെത്തിയത്. സഹോദരി പുത്രന് സുരേഷിെൻറ വീട്ടിലെത്തിയ ഗോപിയെ കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ഇനി ഗൾഫിലേക്കില്ലെന്നും നാട്ടിൽ തൊഴിൽ ചെയ്ത് കഴിയാനാണ് ആഗ്രഹമെന്നും ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.