വയോധികയുടെ കാലൊടിഞ്ഞ സംഭവം: ക്ഷേത്രം കാവൽക്കാരന്​ സസ്​പെൻഷൻ

ഗുരുവായൂർ: ദർശനത്തിന് എത്തിയ വയോധികയുടെ കാലൊടിഞ്ഞ സംഭവത്തിൽ ക്ഷേത്രം കാവൽക്കാരൻ സി. ശിവശങ്കരനെ ദേവസ്വം സസ്​പെൻഡ് ചെയ്തു. വയോധികയുടെ ബന്ധുക്കളോട് മോശമായി സംസാരി​െച്ചന്ന് പരാതിയുണ്ടായിരുന്ന ക്ലർക്ക് കെ.എൻ. ജയശ്രീയെ ഇൻഷുറൻസ്​ വിഭാഗത്തിൽ നിന്ന് മരാമത്ത് വിഭാഗത്തിലേക്ക് മാറ്റി. ഇവരോട് വിശദീകരണം ആവശ്യപ്പെടാനും വ്യാഴാഴ്ച ചേർന്ന ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. പരിക്കേറ്റയാൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കാനായി അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ 20 നാണ് ദർശനത്തിന് എത്തിയ എരമംഗലം പെരുമ്പുള്ളിശ്ശേരി കിഴക്കെവളപ്പില്‍ കുഞ്ഞുലക്ഷ്മിയമ്മക്ക് (70) പരിക്കേറ്റത്. 

പ്രസാദകൗണ്ടറിൽ നിൽക്കുമ്പോൾ കാവൽക്കാരനായ സി. ശിവശങ്കരൻ തള്ളിയിട്ടതിനെ തുടർന്നാണ് വീണതെന്ന് കുഞ്ഞിലക്ഷ്മിയമ്മയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇൻഷുറൻസ് സഹായത്തിന് അപേക്ഷ നൽകാൻ സമീപിച്ചപ്പോൾ ക്ലർക്ക് ജയശ്രീ മോശമായി സംസാരിച്ചതായും പരാതിയുണ്ടായിരുന്നു. ഇരുവരെയും സസ്​പെൻഡ് ചെയ്യാൻ കഴിഞ്ഞ മാസം 28ന്​ ചേർന്ന് ഭരണസമിതി തീരുമാനിച്ചെങ്കിലും മണിക്കൂറുകൾക്കകം തീരുമാനം മരവിപ്പിച്ചത് വിവാദമായിരുന്നു. ജയശ്രീയുടെ സസ്​പെൻഷനെതിരെ ഇടതുപക്ഷ സംഘടനയായ എംപ്ലോയീസ്​ ഓർഗനൈസേഷൻ രംഗത്തു വന്നപ്പോൾ രണ്ടുപേരുടെയും സസ്​പെൻഷൻ മരവിപ്പിക്കുകയായിരുന്നു. കുറ്റം ചെയ്യാത്ത ജീവനക്കാരിക്കെതിരെയുള്ള ശിക്ഷാനടപടിയെ എതിർത്തതി​​െൻറ പേരിൽ കുറ്റാരോപിതനെയും സംരക്ഷിക്കാൻ ഭരണസമിതി ശ്രമിക്കുന്നതായി എംപ്ലോയീസ് ഓർഗനൈസേഷൻ പിന്നീട് പ്രസ്താവനയിൽ ആരോപിച്ചിരുന്നു.  

മനുഷ്യാവകാശ കമീഷൻ നോട്ടീസയച്ചു

തി​രു​വ​ന​ന്ത​പു​രം: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വ​യോ​ധി​ക​യെ ജീ​വ​ന​ക്കാ​ര​ൻ ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ൽ സം​സ്​​ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്ത്​ ദേ​വ​സ്വം അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ​ക്ക്​ നോ​ട്ടീ​സ​യ​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്​​ച്ച​ക്ക​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ക​മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ നി​ർ​ദേ​ശം​ന​ൽ​കി.

 

Tags:    
News Summary - Guruvayoor Temple Issue old age women -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.