ഗുരുവായൂര്‍: ഞായറാഴ്ച ഗുരുവായൂരില്‍ നടന്നത് 203 കല്യാണങ്ങൾ. ചിങ്ങത്തിലെ അവസാന ഞായറാഴ്ചയും മുഹൂർത്തങ്ങളുള്ള ദിവസവുമായതിനാലാണ് തിരക്കേറിയത്. രാവിലെ ഒമ്പത് മുതൽ 11വരെയായിരുന്നു ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്.
ഓണാവധി അവസാനിക്കുന്ന ദിവസമായതിനാൽ ദർശനത്തിന് വൻതിരക്കായിരുന്നു. വിവാഹതിരക്കും ദർശനത്തിനുള്ള തിരക്കും ഒന്നായതോടെ കിഴക്കെനട ജനസമുദ്രമായി മാറി. പൊലീസും ദേവസ്വം സെക്യൂരിറ്റി വിഭാഗവും തിരക്ക് നിയന്ത്രിക്കാൻ ഏറെ പാട് പെട്ടു.
വിവാഹ സംഘങ്ങളുടെയും ദർശനത്തിനെത്തിയവരുടെയും വാഹനങ്ങൾ റോഡിൽ നിരന്നപ്പോൾ ഉച്ചവരെ നഗരം ഗതാഗത കുരുക്കിലായി. നഗരത്തിലെ രണ്ട് പ്രധാന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പണികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങൾ ഭൂരിഭാഗവും റോഡരികിൽ തന്നെയാണ് പാർക്ക് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.