ജി.വി.രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ: ഐ.ജി മനോജ് എബ്രഹാം അന്വേഷിക്കും

തിരുവനന്തപുരം: ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലെ ഭക്ഷ്യവിഷബാധയെ കുറിച്ച് ഐ.ജി മനോജ് എബ്രാഹം അന്വേഷിക്കും. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഐ.ജിക്ക് നിര്‍ദേശം നൽകി. ഭക്ഷ്യവിഷബാധയിൽ പങ്കുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സി.എസ്​ പ്രദീപിനെ കണ്ണൂർ സ്​പോർട്​സ്​ ഡിവിഷനിലേക്ക്​ സ്ഥലം മാറ്റിയിരുന്നു​. പൊലീസ്​ സ്​പെഷ്യൽ ബ്രാഞ്ച്​  റി​പ്പോർട്ടിനെ തുടർന്നായിരുന്നു​ സ്ഥലം മാറ്റം.

പ്രിൻസിപ്പലിനെ  സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്  വിദ്യാർഥികൾ കായികമന്ത്രിയെ കണ്ടിരുന്നു. ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. 

സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്നും  ഭക്ഷണം കഴിച്ച 60 കുട്ടികൾക്കാണ്​ ഭക്ഷ്യവിഷബാധയേറ്റത്​. കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും മാതാപിതാക്കളെ വിവരമറിയിക്കുകയോ ആശുപത്രിയിലേക്കു മാറ്റുകയോ ചെയ്യാതെ ഡോക്ടറെ ഹോസ്റ്റലില്‍ കൊണ്ടുവന്നു പരിശോധിപ്പിക്കുകയായിരുന്നു. എന്നാൽ  രണ്ടു കുട്ടികള്‍ രക്തം ഛര്‍ദ്ദിച്ചതോടെ ഇവരെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. പിന്നീട്​ അവശരായ 32 കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, കൃത്യസമയത്ത് വൈദ്യ സഹായമെത്തിച്ചിട്ടുണ്ടെന്നും, പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും അവര്‍ക്കില്ലെന്നുമായിരുന്നു  സ്‌കൂളധികൃതരുടെ വിശദീകരണം.

വൃത്തിഹീനമായ സാഹചര്യത്തില്‍  പഴകിയ മാംസവും പച്ചക്കറികളുമാണ് പാചകം ചെയ്യുന്നതെന്ന് സ്പോര്‍ട്സ് കണ്‍‌സില്‍ കണ്ടെത്തിയിട്ടും കരാറുകാരനെ മാറ്റാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല. അനാരോഗ്യ ഭക്ഷണത്തെപ്പറ്റി സ്പോര്‍ട്സ് കൗണ്‍സില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പൂ​ഴ്​ത്തിയെന്നും ആരോപണമുയർന്നിരുന്നു. 

Tags:    
News Summary - GV Raja School Controversy Investigate By IG Manoj Abraham-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.