തിരുവനന്തപുരം: എച്ച്1 എൻ1 ബാധിച്ച് കൊല്ലത്ത് ഒരാളും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി മലപ്പുറത്ത് രണ്ടുപേരും ഹെപ്പറ്റെറ്റിസ് എ ബാധിച്ച് ഒരാളും മരിച്ചതോടെ പകർച്ചാ രോഗങ്ങൾപിടിപെട്ടുള്ള മരണനിരക്ക് ഉയരുന്നു. എച്ച്1 എൻ1 മരണം ഇേതാടെ 40 കടന്നു. ഡെങ്കി ലക്ഷണങ്ങളുമായി മരിച്ചവരുടെ എണ്ണം 11 ആയി. ഹെപ്പറ്റൈറ്റിസ് എ ബാധിച്ചുള്ള മരണം ഇതോടെ മൂന്നിലേക്കും ഉയർന്നു. മലപ്പുറത്ത് ഒരാൾക്ക് ഡിഫ്തീരിയയും സ്ഥിരീകരിച്ചു.
കൊല്ലം, പത്തനാപുരം സ്വദേശി ബി. സുരേഷ്കുമാർ ആണ് (49) എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. മലപ്പുറം, പുളിക്കൽ സ്വദേശി സരോജിനി (48), താനൂർ സ്വദേശി െഎഷാബീവിയുമാ ണ് (70) ഡെങ്കിപ്പനി ലക്ഷണങ്ങളുമായി മരിച്ചത്. മലപ്പുറം പുളിക്കൽ സ്വദേശി ഷിഹാബുദ്ദീനാ ണ് (25) ഹെപ്പറ്റെറ്റിസ് എ പിടിപെട്ട് മരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 225 പേരും എലിപ്പനി ലക്ഷണങ്ങളുമായി മൂന്നുപേരും ചികുൻഗുനിയ ലക്ഷണങ്ങളുമായി 20 പേരും ചികിത്സതേടി. പകർച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് 9130 പേരും ചകിത്സതേടി. വയറിളക്ക രോഗങ്ങൾ പടിപെട്ട് 1401 പേരും ചിക്കൻപോക്സ് ബാധിച്ച് 72 പേരും ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.