െകാച്ചി: ഇതര മതസ്ഥനെ വിവാഹംചെയ്ത ശേഷം മാതാപിതാക്കളുടെകൂടെ കഴിയുന്ന കണ്ണൂർ മണ്ടൂർ സ്വദേശിനി ശ്രുതിയെ പൊലീസ് ഹൈകോടതിയിൽ ഹാജരാക്കി. ശ്രുതി തെൻറ ഭാര്യയാണെന്നും പയ്യന്നൂർ സി.െഎയുടെ സഹായത്തോടെ മാതാപിതാക്കൾ അന്യായ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ആരോപിച്ച് കണ്ണൂർ പരിയാരം സ്വദേശി അനീസ് ഹമീദ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് യുവതിയെ ഹാജരാക്കിയത്. ഒരുമാസത്തേക്ക് എറണാകുളെത്ത ഹോസ്റ്റലിൽ യുവതിയെ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടു.
യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡിവിഷൻ ബെഞ്ച് ആർക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് ആരാഞ്ഞു. ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്നും സമയം അനുവദിക്കണമെന്നും പെൺകുട്ടി അറിയിച്ചതോടെയാണ് ഒരുമാസത്തേക്ക് ഹോസ്റ്റലിലേക്കയക്കാൻ നിർദേശിച്ചത്. മകൾ തങ്ങളോടൊപ്പം പോന്നതിനെത്തുടർന്ന് തീവ്രവാദ ഭീഷണിയുണ്ടെന്ന മാതാപിതാക്കളുടെ ഹരജിയിൽ കഴിഞ്ഞദിവസം ഇവർക്ക് സിംഗിൾ ബെഞ്ച് െപാലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇവർ തെൻറ ഭാര്യയെ തടവിൽവെച്ചിരിക്കുകയാണെന്നും ഇനിയും ഇത് അനുവദിച്ചാൽ ഭാര്യയെ നഷ്പ്പെടുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനീസിെൻറ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.