ഹാദിയയെ നിഷ്പക്ഷനായ വ്യക്തിയുടെയോ സംഘടനയുടെയോ കീഴിലാക്കാൻ അശോകൻ ആവശ്യപ്പെട്ടേക്കും

ന്യൂഡൽഹി: ഹാദിയയെ നിഷ്പക്ഷനായ വ്യക്തിയുടെയോ സംഘടനയുടെയോ കീഴിൽ വിടുന്നതിനോട് എതിർപ്പില്ലെന്ന് പിതാവ് അശോകന്‍ സുപ്രീംകോടതിയെ അറിയിച്ചേക്കുമെന്ന് റിപ്പോർട്ട്. ഹാദിയയുടെ മാനസികനില തകരാറിലാണെന്നും മാനസിക തട്ടിക്കൊണ്ടു പോകലാണ് നടന്നിട്ടുള്ളതെന്നും അശോകന്‍റെ അഭിഭാഷകൻ അഡ്വ. രഘുനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 

തകരാറിലായ മാനസികനിലയിൽ നിന്ന് ഹാദിയ പുറത്തു വന്ന ശേഷം പറയുകയാണെങ്കിൽ അതിൽ വസ്തുതയുണ്ട്. ഇപ്പോൾ പറയുന്നതിൽ വലിയ വില കൊടുക്കേണ്ടെന്ന് വാദിക്കുമെന്നും അഡ്വ. രഘുനാഥ് പറഞ്ഞു. 

കേസ് നടപടികൾ അടച്ചിട്ട കോടതി മുറിയിൽ വേണമെന്ന് അശോകന്‍റെ അഭിഭാഷൻ ഇന്ന് വീണ്ടും ആവശ്യപ്പെടും. ആവശ്യം അംഗീകരിച്ചാൽ ഹാദിയയെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ചേംബറിലാവും ഹാജരാക്കുക. ഷഫീൻ ജഹാന് വേണ്ടി കപിൽ സിബലും അശോകന് വേണ്ടി ശ്യാം ദിവാനും കോടതിയിൽ ഹാജരാകും. 
 

Tags:    
News Summary - hadiya Case in Supreme Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.