കൊച്ചി: മകളെ കണ്ടെത്താൻ പിതാവ് ഹൈകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജിയാണ് വിവാഹം റദ്ദ് ചെയ്തതിലൂടെ രാജ്യ ശ്രദ്ധയാർകർഷിച്ച ഹാദിയ കേസ് ആയി മാറിയത്. പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ വിവാഹം റദ്ദാക്കാനുള്ള അധികാരം കോടതിക്കുണ്ടോയെന്ന വിഷയമാണ് ഏറെ ചർച്ചയായത്. ഇൗ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായത്.
2016 ജനുവരിയിലാണ് നിയമ നടപടികൾക്ക് തുടക്കം കുറിച്ചത്. കാണാതായ മകൾക്ക് വേണ്ടി അഖിലയായിരുന്ന ഹാദിയയുടെ പിതാവ് അശോകൻ ഹേബിയസ് കോർപസ് ഹരജിയുമായി കോടതിയെ സമീപിച്ചു. കോടതി ഹാദിയയുടെ താല്പര്യപ്രകാരം മേഞ്ചരിയിലെ സത്യസരണിയിൽ മതപഠനത്തിന് അനുമതി നല്‍കിക്കൊണ്ടാണ് ജനുവരി 25 ന് ഇൗ ഹരജിയിൽ തീർപ്പുണ്ടാക്കിയത്. മതം മാറിയ മകളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി 2016 ആഗസ്റ്റിൽ അശോകൻ വീണ്ടും കോടതിയെ സമീപിച്ചു. പെണ്‍കുട്ടി പാസ്പോര്‍ട്ട് എടുത്തിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിെൻറയും തന്നെയാരും അനധികൃതമായി തട്ടിയെടുക്കുകയോ തടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ഹരജിയിൽ ഏഴാം എതിർകക്ഷിയായി ചേർത്തിരുന്ന സൈനബക്കൊപ്പം ഡിവിഷൻബെഞ്ച് പോകാൻ അനുവദിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ആഗ്രഹം പ്രകടിപ്പിക്കാതിരുന്ന ഹാദിയ സൈനബക്കൊപ്പം പോകണമെന്നാണ് കോടതിയെ അറിയിച്ചത്.
പെണ്‍കുട്ടിയെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്നും സ്വയം ഇസ്ലാമിൽ ആകൃഷ്ടയായി മതം മാറിയാണ് മഞ്ചേരിയിലെ സത്യസരണിയിലെത്തിയതെന്നും പിന്നീട് സൈനബയുടെ സംരക്ഷണയില്‍ കഴിയുകയാണെന്നുമുള്ള പൊലീസ് റിപ്പോർട്ടും ഇതിനിടെയുണ്ടായി. കോടതിയുടെ നിർദേശത്തെ തുടർന്നാണ് സത്യസരണിയെയും സൈനബയെയും കുറിച്ച് അന്വേഷണം നടത്തി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഡിസംബർ 19നാണ് ഹാദിയയും ശഫിന്‍ ജഹാനുമായുള്ള വിവാഹം നടന്നത്. പുത്തൂർ ജുമാ മസ്ജിദ് ഖാദിയാണ് നിക്കാഹ് നടത്തിക്കൊടുത്തത്. തുടർന്ന് ഹാദിയയെ എറണാകുളത്തെ ഹോസ്റ്റലിലേക്കയച്ചു. കേസ് പരിഗണിക്കുന്ന ബെഞ്ചും മാറി. കേസ് നിലവിലിരിക്കെ ഹാദിയ വിവാഹിതയായ നടപടിയെ കോടതി വിമർശിച്ചു. വിവാഹം നടത്തിയ രീതിക്കെതിരെ സർക്കാറും കോടതിയിൽ നിലപാടെടുത്തു. 2017 മേയ് 24നാണ് വിവാഹം റദ്ദാക്കി ഡിവിഷൻബെഞ്ചിെൻറ വിധിയുണ്ടായത്.
ഹാദിയയുടെ ശക്തമായ എതിർപ്പ് പരിഗണിക്കാതെയായിരുന്നു പൊലീസ് സുരക്ഷയോടെ അവരെ മാതാപിതാക്കൾക്കൊപ്പം അയക്കാൻ കോടതി ഉത്തരവിട്ടത്. കോടതി വിധിക്ക് ശേഷം രണ്ട് ദിവസം ഹോസ്റ്റലില്‍ പാര്‍പ്പിച്ച ഹാദിയയെ പൊലീസ് അകമ്പടിയോടെ വൈക്കത്തെ വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീടാണ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ വനിത ദിനത്തിലാണ് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവത്തിലെ വനിത ആഗ്രഹിച്ച തരത്തിലുള്ള വിധി രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.