ന്യൂഡൽഹി: സുപ്രീംകോടതിയിൽ ഹാജരാകുന്നതിന് ഹാദിയ ഡൽഹിയിലെത്തി. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച എൻ.െഎ.എ അന്വേഷണ തൽസ്ഥിതി റിേപ്പാർട്ട് കോടതിയിൽ സമർപ്പിച്ചു.
മതം മാറിയതും ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാെണന്ന് ഹാദിയ മൊഴിനൽകിയതായി റിപ്പോർട്ടിൽ പറയുന്നു. മതം മാറിയത് ആരുടെയും നിർബന്ധപ്രകാരമല്ല, ഇക്കാര്യത്തിൽ എന്തെങ്കിലും നേട്ടം തനിക്ക് ഉണ്ടായിട്ടില്ലെന്നും എൻ.െഎ.എക്ക് മുമ്പാകെ ഹാദിയ വ്യക്തമാക്കി. ഹാദിയയുടെ മനോനില ശരിയല്ല എന്ന് പിതാവ് അശോകൻ െമാഴിനൽകിയതായും എൻ.െഎ.എ റിപ്പോർട്ടിലുെണ്ടന്ന് സൂചനയുണ്ട്.കേരള ഹൗസിലാണ് ഹാദിയയുടെ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.