കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്ന വനിത തീർഥാടകർക്ക് ശിരോവസ്ത്രത്തിൽ ദേശീയപതാകയുടെ ചിത്രമുള്ള സ്റ്റിക്കർ നൽകുന്നു. ഇന്ത്യയിൽനിന്ന് പുറപ്പെടുന്ന വനിത തീർഥാടകർക്ക് ആദ്യമായാണ് ഇത്തരത്തിൽ സ്റ്റിക്കർ നൽകുന്നത്. ഹജ്ജ് കർമത്തിനിടയിൽ ഒറ്റപ്പെട്ടുപോകുന്ന വനിത തീർഥാടകർക്ക് പുരുഷന്മാരെ അപേക്ഷിച്ച് ചില പ്രയാസങ്ങൾ നേരിടാറുണ്ട്. ഇൗയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി പുതിയ പരിഷ്കാരം നടപ്പാക്കിയത്. കവർ നമ്പറും വളൻറിയറുെട മൊബൈൽ നമ്പറുമാണ് സ്റ്റിക്കറിൽ രേഖപ്പെടുത്തുക. ഒരാൾക്ക് രണ്ട് സ്റ്റിക്കറുകളാണ് വിതരണം ചെയ്യുക. ശിരോവസ്ത്രത്തിെൻറ പിറകുവശത്ത് കഴുത്തിന് തൊട്ടുതാഴെയായി വരുന്ന രീതിയിലാണ് സ്റ്റിക്കറുകൾ പതിക്കുക. സംസ്ഥാനത്ത് നടക്കുന്ന മൂന്നാംഘട്ട പരിശീലന ക്ലാസിൽ തീർഥാടകർക്ക് ഇവ വിതരണം ചെയ്യുകയും എങ്ങനെയാണ് തയ്പിക്കേണ്ടതെന്ന നിർദേശവും നൽകും. ഇത്തവണ ആറായിരത്തോളം വനിത തീർഥാടകരാണ് കേരളത്തിൽനിന്നുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയാണ് പുതിയ നിർദേശം കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വകുപ്പ് മന്ത്രിയും ഇതിന് അനുമതി നൽകുകയായിരുന്നു.
ഹജ്ജ്: കാത്തിരിപ്പ് പട്ടികയിൽനിന്ന് 100 പേർക്ക് കൂടി അവസരം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷം ഹജ്ജിന് അപേക്ഷിച്ചവരിൽ 100 പേർക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട 451 മുതൽ 551ാം നമ്പർ വരെയുള്ളവർക്കാണ് പുതുതായി അവസരം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവർ അസീസിയ കാറ്റഗറിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവർ ജൂലൈ 27നകം പണമടച്ച് ബാങ്ക് പേ- ഇൻ- സ്ലിപ്പിെൻറ ഹജ്ജ് കമ്മറ്റിയുടെ കോപ്പിയും മെഡിക്കല്‍ സർട്ടിഫിക്കറ്റുമടക്കം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. വിവിധ സംസ്ഥാനങ്ങളില്‍ അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയ 1108 സീറ്റില്‍ നറുെക്കടുപ്പ് നടത്തിയപ്പോഴാണ് കേരളത്തിൽ 100 പേര്‍ക്ക് കൂടി അവസരം കൈവന്നത്.
2,000 രൂപ കൈവശം വെക്കാം
ഹജ്ജ് വേളയിൽ തീര്‍ഥാടകര്‍ക്ക് പുതിയ 2,000 രൂപ കൈവശം വെക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. ഇതുപ്രകാരം തീര്‍ഥാടകര്‍ക്ക് അനുവദിച്ച പരിധിയിൽ നിയമപ്രകാരമുള്ള ഏതു നോട്ടും കൈവശം വെക്കാമെന്നും സർക്കുലറിൽ പറയുന്നു.
വിമാനങ്ങളുടെ ഷെഡ്യൂളായി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയിൽനിന്ന് പോകുന്ന ഹജ്ജ് വിമാനങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 13 മുതല്‍ 26 വരെയാണ് ജിദ്ദ സർവിസ്. 12ന് വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 6.45ന് ആദ്യവിമാനം സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി കെ.ടി. ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്യും. സൗദി എയര്‍ലൈന്‍സാണ് ഹജ്ജ് സർവിസ് നടത്തുക. ആഗസ്റ്റ് 26ന് രാത്രി 8.15നാണ് അവസാന വിമാനം. 300 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് വിമാനം. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുറപ്പെടുന്ന മുഴുവന്‍ ഹാജിമാരും ജിദ്ദയിലാണ് ഇറങ്ങുന്നത്. മദീനയില്‍നിന്നാണ് മടക്കയാത്ര. സെപ്റ്റംബര്‍ 20നാണ് മടക്കയാത്ര ആരംഭിക്കുന്നത്. 20ന് രാത്രി 10.10ന് ആദ്യസംഘം ഹാജിമാരെയും വഹിച്ച് മദീനയില്‍നിന്ന് പുറപ്പെടുന്ന വിമാനം 21ന് പുലര്‍ച്ച 5.45ന് നെടുമ്പാശ്ശേരിയിലെത്തും. ഒക്ടോബര്‍ നാലിനാണ് ഹാജിമാരുടെ മടക്കം പൂർത്തിയാവുക. ലക്ഷദ്വീപ്, മാഹി തീര്‍ഥാടകരും നെടുമ്പാശ്ശേരിയില്‍നിന്നാണ് യാത്രയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.