കൊണ്ടോട്ടി: ഈവർഷത്തെ ഹജ്ജ് ക്യാമ്പിെൻറ ഉദ്ഘാടനം ജൂലൈ ആറിന് മുഖ്യമന്ത്രി പിണറായി വി ജയൻ നിർവഹിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അറിയിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹജ്ജ് കമ്മിറ്റി യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകൾക്കുള്ള പ്രത്യേക ബ്ലോക്കിെൻറ കെട്ടിടനിർമാണ ശിലാസ്ഥാപനവും നടക്കും. നാല് വർഷത്തിന് ശേഷമാണ് ഹജ്ജ് എംബാർക്കേഷൻ പോയൻറ് കോഴിക്കോട് വിമാനത്താവളത്തിൽ മടങ്ങിയെത്തുന്നത്. 13,472 േപരാണ് കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽനിന്ന് യാത്ര തിരിക്കുന്നത്. ജൂലൈ ഏഴിന് രാവിലെ 7.30നാണ് ആദ്യവിമാനം പുറപ്പെടുക. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ജൂലൈ 13ന് വൈകീട്ട് തുടങ്ങും.
14 മുതൽ 17 വരെയുള്ള ദിവസം രണ്ട് വിമാനം വീതം എട്ട് വിമാനങ്ങളിലായി 2,730 ഹാജിമാർ നെടുമ്പാശ്ശേരി വഴി യാത്രയാകും. ഇവിടെ സിയാലിെൻറ സഹായത്തോടെ സൗകര്യങ്ങൾ പുേരാഗമിക്കുകയാണ്. ഹജ്ജാജികളുടെ പാസ്പോർട്ട് പരിശോധിച്ച് കൊണ്ടുവരാനായി ഏഴംഗ സംഘം മുംബൈയിലേക്ക് പോയിട്ടുണ്ട്. ഹജ്ജ് സെല്ലിൽ നിയമിതരായവർ ജൂലൈ അഞ്ചിന് ചുമതലയേൽക്കും. അഞ്ചിന് വൈകീട്ട് മൂന്നിന് ക്യാമ്പിെൻറ ട്രയൽ നടക്കും. കാത്തിരിപ്പ് പട്ടികയിലൂടെ അവസാന നിമിഷവും പലർക്കും അവസരം ലഭിക്കുന്നുണ്ട്. ഇവർക്ക് ഹജ്ജ് പഠന ക്ലാസ് ലഭിക്കുന്നില്ല. ഇവർക്കായി ഹജ്ജ് ഹൗസിൽ അടുത്ത് ക്ലാസ് നടത്തും. ഹജ്ജാജികൾക്കുള്ള തുള്ളിമരുന്ന് ഇതുവരെ എത്തിയിട്ടില്ല. ജൂലൈ ഒന്നിനകം ഇത് നൽകണം. വ്യാഴാഴ്ചയോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. 2015ൽ പോയവരുടെ റീഫണ്ടിനായി രണ്ടാഴ്ചക്കുള്ളിൽതന്നെ അപേക്ഷ നൽകണമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.