കൊണ്ടോട്ടി: സംസ്ഥാന ഹജജ് കമ്മിറ്റി മുഖേന ഞായറാഴ്ച അഞ്ച് വിമാനങ്ങളിലായി 1580 പേര് യാത്ര പുറപ്പെടും. കരിപ്പൂരില്‍ നിന്ന് മൂന്ന് വിമാനങ്ങളും നെടുമ്പാശ്ശേരിയില്‍ നിന്ന് രണ്ടെ ണ്ണവുമാണ് പുറപ്പെടുന്നത്. കരിപ്പൂരില്‍ നിന്ന് രാവിലെ 8.40നും 10.45നും ഉച്ചക്ക് 3.25നുമാണ് വിമ ാനങ്ങൾ. നെടുമ്പശ്ശേരിയില്‍ നിന്ന് ആദ്യവിമാനം ഉച്ചക്ക് രണ്ടിനും രണ്ടാം വിമാനം 2.10നുമാണ്.
കരിപ്പൂരില്‍ നിന്ന് ശനിയാഴ്ച പോയത് 1200 തീര്‍ഥാടകരാണ്. മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് പറമ്പില്‍ ബസാര്‍ പോലൂര് അബ്ദുൽ ജലീല്‍ മാസ്റ്റര്‍-ജന്നത്തുന്നീസ ദമ്പതികളുടെ മകള്‍ അജ്വ ഫാത്തിമയാണ് ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടക-മൂന്നുമാസം പ്രായം. ശനിയാഴ്ച വരെ 20 വിമാനങ്ങളിലായി 5999 പേരാണ് ഹജ്ജിന് പോയത്
കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നിന്നുള്ള ഹാജിമാരുടെ സംഘം ശനിയാഴ്ച ക്യാമ്പിലെത്തി. പത്ത് പുരുഷന്മാരും 14 സ്ത്രീകളുമാണുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കാരാട്ട് റസാഖ് എം.എല്‍.എ, കെ.എം. ഖാസിം കോയ, പി. അബ്ദുറഹ്മാൻ എന്ന ഇണ്ണി, തറയിട്ടാല്‍ ഹസന് സഖാഫി, കെ. അഹമ്മദ് ഹാജി, മാസ്റ്റര്‍ ട്രെയ്നര്‍ മുജീബ് റഹ്മാന് എന്നിവർ സ്വീകരിച്ചു. ഞായറാഴ്ച്ച ഉച്ചക്കുള്ള വിമാനത്തില്‍ ഇവര്‍ യാത്ര പുറപ്പെടും. ലക്ഷദ്വീപില്‍ നിന്നുള്ളവര്‍ നെടുമ്പാശ്ശേരി വഴിയും പോണ്ടിച്ചേരിയില്‍ നിന്നുള്ളവര്‍ കരിപ്പൂർ വഴിയുമാണ് പുറപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.