കരിപ്പൂർ: വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് ഹൗസുകൾ കോവിഡ് കെയർ സെൻററുകളാക്കി മാറ്റാൻ നിർദേശം. രാജ്യത്ത് കോവിഡ് വ്യാപന സാഹചര്യത്തിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ഡോ. മഖ്സൂദ് അഹമ്മദ് ഖാൻ നിർദേശം നൽകിയത്.
കോവിഡ് പ്രതിരോധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നിർദേശപ്രകാരമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശം നൽകിയത്.
കേരളം ഉൾപ്പെടെ രാജ്യത്ത് 16 ഇടങ്ങളിലാണ് അതത് സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് കീഴിലായി ഹജ്ജ് ഹൗസുകൾ പ്രവർത്തിക്കുന്നത്. നേരത്തെ, കോവിഡിെൻറ ഒന്നാംഘട്ടത്തിലും ഹജ്ജ് ഹൗസുകളിൽ ഭൂരിഭാഗവും കോവിഡ് കെയർ സെൻററുകളാക്കി മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.