തിരുവനന്തപുരം ശിവൻകുട്ടിക്ക്, പത്തനംതിട്ട വീണ ജോർജിന്; മന്ത്രിമാരുടെ ജില്ലാ ചുമതല അറിയാം

തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വി. ശിവൻകുട്ടിക്ക് തിരുവനന്തപുരം ജില്ലയുടെയും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കണ്ണൂരിന്റെയും വീണ ജോർജിന് പത്തനംതിട്ടയുടെയും ചുമതലയാണ് നൽകിയത്.

മറ്റുജില്ലകളും ചുമതലയുള്ള മ​ന്ത്രിമാരും:

കൊല്ലം - കെ.എൻ. ബാലഗോപാൽ

ആലപ്പുഴ -പി. പ്രസാദ്

കോട്ടയം -വി.എൻ. വാസവൻ

ഇടുക്കി -റോഷി അഗസ്റ്റിൻ

എറണാകുളം -പി. രാജീവ്

തൃശൂർ -കെ. രാജൻ

പാലക്കാട് -കെ. കൃഷ്ണ‌ൻകുട്ടി

മലപ്പുറം -വി. അബ്‌ദുറഹ്‌മാൻ

കോഴിക്കോട് -പി.എ. മുഹമ്മദ് റിയാസ്

വയനാട് -ഒ.ആർ. കേളു

കാസർകോട് -എ.കെ. ശശീന്ദ്രൻ

ദുരിതാശ്വാസനിധിയില്‍ നിന്ന് 37.33 കോടി വിതരണം ​ചെയ്തു

തിരുവനന്തപുരം: ഈ മാസം 18 മുതൽ 25 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആകെ 37,33,95,269 രൂപ അനുവദിച്ചു. 1,293 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ.

വിവിധ ജില്ലകളിൽ അനുവദിച്ച തുക:

തിരുവനന്തപുരം - 34 ​(ഗുണഭോക്താക്കൾ), 11,93,000 രൂപ (അനുവദിച്ച തുക)

കൊല്ലം - 126 ​(ഗുണഭോക്താക്കൾ), 44,23,000 രൂപ (അനുവദിച്ച തുക)

പത്തനംതിട്ട - 17 ​(ഗുണഭോക്താക്കൾ), 9,30,000 രൂപ (അനുവദിച്ച തുക)

ആലപ്പുഴ - 81 ​(ഗുണഭോക്താക്കൾ), 22,15,000 രൂപ (അനുവദിച്ച തുക)

കോട്ടയം - 13 ​(ഗുണഭോക്താക്കൾ), 5,30,000 രൂപ (അനുവദിച്ച തുക)

ഇടുക്കി - 50 ​(ഗുണഭോക്താക്കൾ), 13,04,000 രൂപ (അനുവദിച്ച തുക)

എറണാകുളം - 187 ​(ഗുണഭോക്താക്കൾ), 83,41,000 രൂപ (അനുവദിച്ച തുക)

തൃശ്ശൂർ - 172 ​(ഗുണഭോക്താക്കൾ), 60,00,000 രൂപ (അനുവദിച്ച തുക)

പാലക്കാട് - 89​(ഗുണഭോക്താക്കൾ), 27,67,500 രൂപ (അനുവദിച്ച തുക)

മലപ്പുറം - 223 ​(ഗുണഭോക്താക്കൾ), 98,43,000 രൂപ (അനുവദിച്ച തുക)

കോഴിക്കോട് - 101 ​(ഗുണഭോക്താക്കൾ), 4,35,29,000 രൂപ (അനുവദിച്ച തുക)

വയനാട് - 42 ​(ഗുണഭോക്താക്കൾ), 28,73,47,769 രൂപ (അനുവദിച്ച തുക)

കണ്ണൂർ - 73 ​(ഗുണഭോക്താക്കൾ), 21,75,000 രൂപ (അനുവദിച്ച തുക)

കാസർ​കോട് - 85 ​(ഗുണഭോക്താക്കൾ), 27,97,000 രൂപ (അനുവദിച്ച തുക)

ഇതിൽ വയനാടിന് അനുവദിച്ച തുകയിൽ 26,56,10,769 രൂപ വയനാട് പുനരധിവാസത്തിന്റെ ഭാ​ഗമായുള്ള ടൗൺഷിപ് നിർമ്മാണത്തിനും 2,10,00,000 രൂപ കുട്ടികളുടെ പഠനാവശ്യത്തിനുമാണ്.

Tags:    
News Summary - kerala ministers and districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.