ആമ്പല്ലൂർ (തൃശൂർ) : കല്ലൂരിൽ യുവാവിനെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കല്ലൂർ മാവിൻചുവട് സ്വദേശി മടത്തിപ്പറമ്പിൽ വീട്ടിൽ ജിതിൻ ലാലിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തലക്കും കൈക്കും കാലിലും അടിയേറ്റ പ്ലാവിൻകുന്ന് സ്വദേശി കുറുവത്ത് വീട്ടിൽ ജിത്തു ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി കല്ലൂർ മാവിൻചുവടിലായിരുന്നു സംഭവം. മൂന്നുമാസം മുമ്പ് ജിതിൻലാലിൽ നിന്ന് ജിത്തു 10,000 രൂപ പലിശക്ക് കടംവാങ്ങിയിരുന്നു. കടം വാങ്ങിയ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനിടെ ബന്ധുവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെ റോഡിൽ തടഞ്ഞുനിർത്തിയാണ് പ്രതി യുവാവിനെ ആക്രമിച്ചത്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. പുതുക്കാട് എസ്.എച്ച്.ഒ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.