കൊണ്ടോട്ടി: ഹജ്ജ് തീർഥാടകർക്കുള്ള സബ്സിഡി പൂർണമായി നിർത്തലാക്കുേമ്പാഴും വിമാനടിക്കറ്റ് നിരക്ക് വർധനക്ക് പരിഹാരമില്ല. 2012ലാണ് സബ്സിഡി ഘട്ടംഘട്ടമായി ഒഴിവാക്കണമെന്ന് ജസ്റ്റിസ് അഫ്താബ് ആലം, രഞ്ജന പി. ദേശായി എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്. ഇതിനായി സർക്കാർ ചെലവഴിക്കുന്ന പണം മുസ്ലിം സമുദായത്തിെൻറ ഉന്നമനത്തിനായി മാറ്റിവെക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
മുസ്ലിം സംഘടനകളുടെ അഭിപ്രായം പരിഗണിച്ചതിന് ശേഷമായിരുന്നു ഇത്. 2022ഒാടെ സബ്സിഡി പൂർണമായി ഒഴിവാക്കണമെന്നായിരുന്നു കോടതി നിർദേശം. ശനിയാഴ്ച ഹജ്ജ് നയ പുനരവലോകനസമിതി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് നൽകിയ ശിപാർശയിലും സബ്സിഡി നിർത്തലാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തീർഥാടകരിൽനിന്ന് ഉയർന്ന വിമാനനിരക്ക് ഇൗടാക്കുന്നതിന് പരിഹാരം കാണാൻ സുപ്രീംകോടതി ഉത്തരവ് വന്ന് വർഷങ്ങളായിട്ടും കേന്ദ്രസർക്കാറിന് സാധിച്ചിട്ടില്ല. ഇൗ വർഷം 72,812 രൂപയാണ് കേരളത്തിൽ നിന്നുള്ളവരിൽനിന്ന് നിരക്കായി ഇൗടാക്കിയത്. സബ്സിഡി തുകയായ 10,750 രൂപ കുറച്ചിട്ടും വിമാനത്താവളനിരക്ക് 3,560 ഉൾപ്പെടെ 65,622 രൂപയാണ് നൽകിയത്. കൊച്ചി-ജിദ്ദ െസക്ടറിൽ ശരാശരി സമയങ്ങളിലെക്കാളും ഇരട്ടി നിരക്കാണ് ഇൗടാക്കിയത്. ഇത്തവണ ഗയയിൽനിന്നാണ് ഏറ്റവും ഉയർന്ന നിരക്ക്- 1,06,868. സബ്സിഡി തുക 44,800 രൂപയും. ശ്രീനഗർ, റാഞ്ചി എന്നിവിടങ്ങളിൽ നിന്നെല്ലാം കുറച്ചുവർഷങ്ങളായി നിരക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.
ആഗോള ടെൻഡർ വിളിക്കുകയാണ് പ്രശ്നത്തിന് പരിഹാരമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ടെൻഡർ വിളിക്കുകയാണെങ്കിൽ 35,000 രൂപക്ക് തീർഥാടകരെ കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വർധനക്ക് പരിഹാരമായി കപ്പൽ മുഖേന ഹജ്ജ് സർവിസ് ആരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ വാദം. ഇൗ വിഷയത്തിൽ സൗദി സർക്കാറുമായി ചേർന്ന് കൂടുതൽ പഠിക്കണെമന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.