കോഴിക്കോട്: ഹജ്ജ് സബ്സിഡി പൂർണമായി നിർത്തലാക്കിയ കേന്ദ്ര സർക്കാൻ നടപടി മൂലം തീർഥാടകർക്ക് കാര്യമായ നഷ്ടമൊന്നുമുണ്ടാകില്ലെങ്കിലും മുസ്ലിം സമൂഹത്തോടുള്ള കടുത്ത വിവേചനമായാണ് വിലയിരുത്തപ്പെടുന്നത്. കാരണം, ഹജ്ജ് യാത്രക്കെന്നപ്പോലെ ആനുകൂല്യങ്ങൾ നൽകിവരുന്ന ഇതര സമൂഹങ്ങളുടെ മതചടങ്ങുകൾക്കുള്ള ആനുകൂല്യങ്ങൾ നിലനിൽക്കെയാണ് കേന്ദ്ര സർക്കാറിെൻറ ഏകപക്ഷീയ നടപടി.മാത്രവുമല്ല, യാത്രാചാർജിെൻറ പേരിൽ ഹജ്ജ് തീർഥാടകരെ കൊള്ളയടിക്കുന്ന എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളെ നിയന്ത്രിക്കാൻ ഒരു നടപടിയുമെടുക്കാതെയാണ് സുപ്രീംകോടതിയുടെ നിർദേശംപോലും പാലിക്കാതെയുള്ള കേന്ദ്ര സർക്കാറിെൻറ ധിറുതിപിടിച്ച ഇൗ നടപടി. 2022 വരെ സബ്സിഡി തുടരണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഹജ്ജ് വിമാന ചാർജ് അഞ്ചിരട്ടിയോളമാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. ഹജ്ജ് സബ് സിഡിയുടെ പേരിൽ തീർഥാടകർ നിരന്തരം പഴികേൾക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാറിെൻറ ഇൗ ക്രൂരമായ നടപടി. 2012ൽ തീർഥാടകരിൽനിന്ന് 20,000 രൂപയാണ് ഇൗടാക്കിയതെങ്കിൽ 2017ൽ 62,062 രൂപയാണ് ഇൗടാക്കിയത്. ഇതിനുപുറമെ ഹാജിമാരിൽനിന്ന് 8000ത്തോളം രൂപ എയർപോർട്ട് ടാക്സും ഇൗടാക്കുകയുണ്ടായി. 2018ലെ ഹജ്ജിന് കേരളത്തിൽനിന്നുള്ള തീർഥാടകരോട് അടക്കാനാവശ്യപ്പെട്ട വിമാന ചാർജ് 76,732 രൂപയാണ്. അസമിൽനിന്നുള്ള ഹാജിമാർക്ക് ഇത് 1,15,648 രൂപ. ഹജ്ജ് യാത്രാമേഖല എയർ ഇന്ത്യയുടെ നഷ്ടം നികത്താനുള്ള മാർഗമായി കണ്ടാണ് വർഷാവർഷം ചാർജ് കുത്തനെ കൂട്ടിവരുന്നത്. തീർഥാടകരോടുള്ള കടുത്ത ചൂഷണത്തിെനതിരെ ഒരു നടപടിയും സർക്കാർ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല.
ഹജ്ജ് സബ്സിഡി ഭരണഘടനാപരമായി ശരിയാണെങ്കിലും ഖുർആെൻറ അന്തസ്സത്തക്ക് യോജിച്ചതല്ലെന്ന് നിർവചിച്ചാണ് ഇത് ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാനും 10 വർഷംകൊണ്ട് നിർത്തലാക്കാനും 2012ൽ സുപ്രീംകോടതി ഉത്തരവിട്ടത്. സബ്സിഡിക്ക് നൽകിവന്ന പണം മുസ്ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് വിനിയോഗിക്കണമെന്നും സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. കോടതി നിർദേശമനുസരിച്ച് 2022 വരെ സബ്സിഡി തുടരണം. എന്നാൽ, കോടതി നിർണയിച്ച കാലാവധി ഇനിയും നാലുവർഷമുണ്ടായിരിക്കെയാണ് കേന്ദ്ര സർക്കാർ ഒറ്റയടിക്ക് സബ്സിഡി പിൻവലിച്ചത്.
കൈലാസ് മാനസസരോവർ യാത്രക്ക് കഴിഞ്ഞവർഷം ഒാരോ തീർഥാടകനും 5000 രൂപ സബ്സിഡി നൽകുകയുണ്ടായി. അമർനാഥ് യാത്രക്ക് നൽകിയത് ഇതിലും കൂടുതലാണ്. മഹാരാഷ്ട്രയിലെ നാസികിൽ നടന്ന കുംഭമേളക്ക് 2500 കോടി രൂപ സർക്കാർ അനുവദിച്ചു. അതേപോലെ ഉൈജ്ജനിൽ നടന്ന മഹാകുംഭമേളക്ക് മധ്യപ്രദേശ് സർക്കാർ 3400 കോടി രൂപയുടെ സഹായമാണ് നൽകിയത്. അലഹബാദിലെ കുംഭമേളക്ക് 1150 കോടിയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. യു.പി സർക്കാർ നൽകിയ 11 കോടിക്കു പുറമേയായിരുന്നു ഇത്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുെട നവീകരണത്തിന് കേന്ദ്ര സർക്കാർ 400 കോടി രൂപയുടെ സഹായം കഴിഞ്ഞവർഷം നൽകുകയുണ്ടായി. ഭഗവദ്ഗീത യജ്ഞത്തിന് ഹരിയാന സർക്കാർ കഴിഞ്ഞവർഷം നൽകിയത് 100 കോടി രൂപയാണ്. ഇതര സമൂഹങ്ങളുടെ ആരാധന ചടങ്ങുകൾക്ക് കോടികൾ നൽകുേമ്പാഴാണ് കേന്ദ്ര സർക്കാർ ഹജ്ജിനോടു മാത്രമായി ഇൗയൊരു നയം സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.