കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇൗ വർഷം ഹജ്ജിന് പോകുന്ന തീർഥാടകർക്കുള്ള ലോഹവളയും െഎ.ഡി. കാർഡും നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെത്തി. കവര്‍ നമ്പര്‍ മുദ്ര ചെയ്ത ലോഹവള തീര്‍ഥാടകരെ തിരിച്ചറിയാനാണ് നല്‍കുന്നത്. ഐ.ഡി കാര്‍ഡുകളും എത്തിയിട്ടുണ്ട്. 12,500 മൊബൈല്‍ സിം കാര്‍ഡ് കരിപ്പൂരില്‍ ഒരാഴ്ച മുമ്പ് എത്തിയിരുന്നു.
ഹജ്ജ് ക്യാമ്പില്‍ ഹജ്ജ് സെൽ ഉദ്യോഗസ്ഥരാണ് പാസ്പോര്‍ട്ടും മറ്റ് രേഖകളും തീര്‍ഥാടകര്‍ക്ക് കൈമാറുക. ആഗസ്റ്റ് ഒമ്പത് മുതലാണ് ഹജ്ജ് സെൽ പ്രവർത്തനം ആരംഭിക്കുക. സംസ്ഥാനത്ത് നിന്ന് ഇത്തവണ 11,335 പേരാണ് ഹജ്ജിന് പുറപ്പെടുന്നത്. യാത്രതീയതി അടുത്ത ദിവസങ്ങളിൽ അറിയിക്കുമെന്ന് അസി. സെക്രട്ടറി അറിയിച്ചു.
ആഗസ്റ്റ് എട്ട് മുതലാണ് കർണാടകയിൽ നിന്നുള്ള ഹജ്ജ് സർവിസ് ആരംഭിക്കുക. ഇവിടെ നിന്നുള്ള തീർഥാടകരുടെ യാത്രതീയതി തയാറാക്കുന്ന നടപടികളാണ് ഇപ്പോൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയ്യുന്നത്. ഇത് പൂർത്തിയായ ശേഷമാണ് കേരളത്തിൽ നിന്നുള്ള തീർഥാടകരുടേത് ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.