കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ച തീർഥാടകര്‍ യാത്ര വേളയിൽ പുതിയ 2,000 രൂപയുടെ നോട്ട് കൈവശം വെക്കരുതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദേശം. മുംബൈയിൽ കഴിഞ്ഞ ദിവസം സമാപിച്ച ട്രെയിനർമാരുടെ പരിശീലന ക്ലാസിലാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കുള്ള സർക്കുലർ പിന്നീട് കൈമാറും. രാജ്യത്തിെൻറ കറന്‍സി സുരക്ഷ മുന്‍ നിര്‍ത്തിയാണ് 2000 രൂപയുടെ നോട്ടിന് തീർഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ലഭ്യമാക്കി വ്യാജ നോട്ടു പുറത്തിറക്കുന്നത് തടയാനാണിതെന്ന് കരുതുന്നു. എന്നാല്‍ മറ്റു യാത്രക്കാര്‍ 2000 രൂപ കൊണ്ടു പോവുന്നതിന് വിലക്കുമില്ല. ഒരു തീർഥാടകന് പരമാവധി 25,000 രൂപ വരെ കൈവശം വെക്കാനും അനുമതിയുണ്ട്. എന്നാല്‍ ഇതിൽ 2000 രൂപ നോട്ട് അനുവദിക്കില്ല. പുതിയ 500 രൂപ നോട്ട് കൊണ്ടുപോകുന്നതിന് നിരോധനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.